European Football Foot Ball Top News transfer news

സീസർ ആസ്പിലിക്യൂറ്റയേ ബാഴ്സക്ക് ലഭിക്കും ; വില ഏഴ് മില്യണ്‍ പൗണ്ട്

July 11, 2022

സീസർ ആസ്പിലിക്യൂറ്റയേ ബാഴ്സക്ക് ലഭിക്കും ; വില ഏഴ് മില്യണ്‍ പൗണ്ട്

സീസർ ആസ്പിലിക്യൂറ്റയ്ക്ക് വേണ്ടി  ഏഴ് മില്യൺ പൗണ്ട് വേണമെന്ന് ചെൽസി ബാഴ്‌സലോണയോട് ആവശ്യപ്പെട്ടിരിക്കുന്നു.സ്പെയിൻകാരൻ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ 10 വർഷം ചെലവഴിച്ചിട്ടുണ്ട്, എന്നാൽ അദ്ദേഹത്തിന്റെ നിലവിലെ കരാറിൽ ഒരു വർഷം മാത്രമേ  ശേഷിക്കുന്നുള്ളൂ.താരവും ബാഴ്സലോണയും തമ്മില്‍ എല്ലാ ചര്‍ച്ചകളും നടത്തി എന്നും ഇനി ശേഷിക്കുന്നത് ചെല്‍സിയും ബാഴ്സയും തമ്മില്‍ ഒരു കരാറില്‍ എത്തുക എന്നത് മാത്രമാണ് എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ പറയുന്നത്.

Chelsea 'demand £7m from Barcelona for Azpilicueta'

സ്പെയിന്‍ താരത്തെ നിലനിര്‍ത്താന്‍ ടൂഷലിനു ആഗ്രഹം ഉണ്ട്,എന്നാല്‍ നഥാൻ എക്കെ  ചെൽസിയിലേക്ക് മടങ്ങുമ്പോൾ, അസ്പിലിക്യൂറ്റയെ വിടാൻ ആണ് ക്ലബിന്റെ തീരുമാനം.  ബാഴ്‌സലോണയിലേക്ക് നീങ്ങുന്നതോടെ താരത്തിന്‍റെ വേതനം വലിയ രീതിയില്‍ വര്‍ധിക്കും.ഓരോ സീസണിലും £11 മില്യൺ താരത്തിനു  ലഭിക്കും എന്നാണ് പറയപ്പെടുന്നത്.

Leave a comment