European Football Foot Ball Top News transfer news

ചെൽസിയുടെ എൻഗോലോ കാന്റെയെ സമീപിക്കാൻ ആഴ്സണൽ ?

July 11, 2022

ചെൽസിയുടെ എൻഗോലോ കാന്റെയെ സമീപിക്കാൻ ആഴ്സണൽ ?

ചെൽസി മിഡ്ഫീൽഡർ എൻ ഗോളോ കാന്റെക്ക് വേണ്ടിയുള്ള നീക്കം ആഴ്സണൽ പരിഗണിക്കുന്നതായി റിപ്പോർട്ട്.സ്റ്റാംഫോർഡ് ബ്രിഡ്ജ് ക്ലബ്ബുമായുള്ള നിലവിലുള്ള കരാര്‍  അവസാനിക്കാന്‍  31 കാരനായ അദ്ദേഹത്തിന് 12 മാസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ.താരത്തിനെ ഒരു ഫ്രീ ഏജന്റായി ക്ലബ് വിടുന്നത് കാണാന്‍ ചെല്‍സിക്ക് കഴിയില്ല.

Mikel Arteta in charge of Arsenal on July 8, 2022

മാഞ്ചസ്റ്റർ യുണൈറ്റഡിന്  കാന്റെയിൽ താൽപ്പര്യമുണ്ട്, പക്ഷേ എറിക് ടെൻ ഹാഗിന്റെ ഒന്നാം നമ്പർ ടാർഗെറ്റായ ഫ്രെങ്കി ഡി ജോങ്ങിനായി റെഡ് ഡെവിൾസ് ഇപ്പോഴും പരിശ്രമിക്കുന്നു. ഡെയ്‌ലി സ്റ്റാർ പറയുന്നതനുസരിച്ച്,മൈക്കൽ അർട്ടെറ്റയുടെ  ശ്രദ്ധ കാന്‍റെക്ക് നേരെ തിരിയുന്നുണ്ട്.നിലവിൽ തോമസ് പാർട്ടി, ഗ്രാനിറ്റ് ഷാക്ക, മുഹമ്മദ് എൽനെനി, ആൽബർട്ട് സാംബി ലോകോംഗ എന്നിവർ കൈയ്യില്‍ ഉണ്ടെങ്കിലും മിഡ് ഫീല്‍ഡില്‍ കൂടുതല്‍ ഓപ്ഷന്‍ ശേഘരിക്കുകയാണ് ആര്‍റ്റെറ്റ.ഈ സമ്മറില്‍ ട്രാന്‍സ്ഫര്‍ നടന്നിലെങ്കില്‍ അടുത്ത സീസണിലും ശ്രമം ആഴ്സണല്‍ തുടര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Leave a comment