Foot Ball Top News

RAHEEM STERLING IS A BLUE !!

July 10, 2022

RAHEEM STERLING IS A BLUE !!

45 മില്യൺ പൗണ്ട് മുടക്കി മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് താരം റഹീം സ്റ്റെർലിംഗിനെ ചെൽസി സ്വന്തമാക്കി. ടോഡ് ബോയലി യുഗത്തിലെ ആദ്യത്തെ സൈനിങ്ങും ഇത് തന്നെ. 2027 വരെയുള്ള കരാർ ആണ് താരവും ചെൽസിയും തമ്മിൽ ഒപ്പു വെച്ചത്.

അതി വേഗതയുള്ള, ഇരു വശങ്ങളിലും ഉപയോഗിക്കാൻ സാധിക്കുന്ന ഒരു വിങ്ങർ ആണ് സ്റ്റെർലിങ്. 4 പ്രീമിയർ ലീഗ് കിരീടങ്ങൾ, ഒരു എഫ്.എ കപ്പ്, 3 ലീഗ് കപ്പ് എന്നിവ സിറ്റിക്കൊപ്പം നേടിയിട്ടാണ് ലണ്ടനിലേക്കുള്ള താരത്തിന്റെ വരവ്. 133 ഗോളുകളും ഈ പ്രയാണത്തിൽ അദ്ദേഹം കൂടെ കൂട്ടി. കഴിഞ്ഞ സീസണിൽ ഫിൽ ഫോഡൻ മൂലം പലപ്പോഴും ബെഞ്ചിൽ ഇരുന്നിട്ടും, 13 ഗോളുകൾ നേടിയെടുത്തു അദ്ദേഹം ഏവരെയുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.

സിയാച് പ്രതീക്ഷക്കൊത്ത് ഉയരാത്തതും, പരിക്ക് വിടാതെ പുലിസിച്ചിനെ വേട്ടയാടിയതും, വിങ്ങുകളിലെ ചെൽസിയുടെ കളിയെ കഴിഞ്ഞ സീസണിൽ ബാധിച്ചിരുന്നു. സ്റ്റെർലിങ്ങിന്റെ വരവ് തന്നെ ഈ പോരായ്‌മ നികത്താനാകും എന്ന് അനുമാനിക്കാം. പ്രായം 27 മാത്രം ആയതിനാൽ, ഇനിയും കുറഞ്ഞത് ഒരു മൂന്ന് കൊല്ലമെങ്കിലും ഇതേ ഫോമിൽ അദ്ദേഹത്തെ ഉപയോഗിക്കാൻ ചെൽസിക്ക് സാധിച്ചേക്കും.

Leave a comment