European Football Foot Ball Top News transfer news

ജീസസിന്റെ ഒന്‍പതാം നമ്പര്‍ ഇനി ഹാലണ്ടിന് സ്വന്തം

July 10, 2022

ജീസസിന്റെ ഒന്‍പതാം നമ്പര്‍ ഇനി ഹാലണ്ടിന് സ്വന്തം

സമ്മർ സൈനിംഗ് എർലിംഗ് ബ്രൗട്ട് ഹാലാൻഡ് ഒമ്പതാം നമ്പർ  ജേഴ്സി  ധരിക്കുമെന്ന് മാഞ്ചസ്റ്റർ സിറ്റി പ്രഖ്യാപിച്ചു.21-കാരനായ താരം  ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് പ്രീമിയർ ലീഗ് ചാമ്പ്യന്മാരുമായി  ജൂലൈ 1 ന് ഔദ്യോഗികമായി കരാറില്‍ എത്തി.അഞ്ച് വർഷം ആണ് കരാര്‍ കാലാവധി.പുതിയ റിക്രൂട്ട്‌മെന്റുകളായ കാൽവിൻ ഫിലിപ്‌സിനും സ്റ്റെഫാൻ ഒർട്ടേഗയ്ക്കും അവരുടെ സ്ക്വാഡ് നമ്പറുകൾ സിറ്റി കൈമാറിയിരുന്നു.കാൽവിൻ ഫിലിപ്‌സ് നാലും,സ്റ്റെഫാൻ ഒർട്ടേഗ പതിനെട്ടും ജഴ്സിയാണ് ധരിക്കാന്‍ പോകുന്നത്.

Haaland poses in a Manchester City shirt and speaks about his transfer | Marca

ആഴ്‌സണലിലേക്ക് സ്ഥിരമായി മാറിയതിനെത്തുടർന്ന് ഗബ്രിയേൽ ജീസസ് ആയിരുന്നു ഇതിനു മുന്പ് സിറ്റി ഒന്‍പതാം നമ്പര്‍ ജേഴ്സി ധരിച്ചിരുന്നത്.ഞായറാഴ്ച എത്തിഹാദിൽ നടക്കുന്ന പ്രത്യേക അവതരണത്തിൽ മാൻ സിറ്റിയുടെ നാല് പുതിയ സൈനിംഗുകളെ സ്വാഗതം ചെയ്തേക്കും എന്ന് ക്ലബ് ഒഫീഷ്യലായി അറിയിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *