Cricket Cricket-International Top News

ഇംഗ്ലണ്ട്, അയർലൻഡ് പരമ്പരകളിൽ നിന്നും ബാവുമയെ ഒഴിവാക്കി; പകരം കേശവ് മഹാരാജ്, ഡേവിഡ് മില്ലറും നയിക്കും

June 30, 2022

author:

ഇംഗ്ലണ്ട്, അയർലൻഡ് പരമ്പരകളിൽ നിന്നും ബാവുമയെ ഒഴിവാക്കി; പകരം കേശവ് മഹാരാജ്, ഡേവിഡ് മില്ലറും നയിക്കും

കൈമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ടീമിന്റെ വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് വൈറ്റ് ബോൾ ക്യാപ്റ്റൻ ടെംബ ബാവുമയെ ഒഴിവാക്കുന്നതായി പ്രഖ്യാപിച്ച് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക. മൂന്ന് ഏകദിനങ്ങളും ടി20 മത്സരങ്ങളും ഉൾപ്പെടുന്ന മൾട്ടി ഫോർമാറ്റ് പരമ്പരയ്ക്കായി പ്രോട്ടീസ് ജൂലൈ 19 മുതൽ സെപ്റ്റംബർ 12 വരെയാണ് യുകെയിൽ പര്യടനം നടത്തുക.

തുടർന്ന് ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റുകൾക്ക് മുമ്പ് അയർലൻഡിനെതിരെ ബ്രിസ്റ്റോളിൽ നടക്കുന്ന രണ്ട് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയും ദക്ഷിണാഫ്രിക്ക കളിക്കും. ബാവുമയുടെ പരിക്കു മാറാൻ ആറു മുതൽ എട്ട് ആഴ്ച്ച വരെ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ സമാപിച്ച ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ നാലാം ടി20 മത്സരത്തിനിടെ ബാറ്റ് ചെയ്യുന്നതിനിടെ വലംകൈയ്യൻ ബാറ്റ്സ്മാന് കൈമുട്ടിന് പരിക്കേൽക്കുന്നത്.

കേശവ് മഹാരാജ്, ഡേവിഡ് മില്ലർ എന്നിവർക്കാണ് യഥാക്രമം ഏകദിന, ട്വന്റി 20 പരമ്പരകളിൽ ദക്ഷിണാഫ്രിക്കൻ ടീമിനെ നയിക്കേണ്ട ചുമതല. 21 കാരനായ ജെറാൾഡ് കോറ്റ്‌സിക്കിനും ടീമിൽ അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചേക്കും.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കൻ ടീം:

ഏകദിന സ്ക്വാഡ്

കേശവ് മഹാരാജ് (നായകൻ), ക്വിന്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്സ്, മാർക്കോ ജാൻസെൻ, ഹെൻറിച്ച് ക്ലാസൻ, ജാനെമാൻ മലൻ, എയ്ഡൻ മർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻഡിൽ ഫെഹ്ലുക്വായോ, ഡ്വെയ്ൻ പ്രിട്ടോറിയസ്, ആൻറിച്ച് നോർട്ട്ജെ, തബ്രൈസ് ഷംസി, റസ്സി വിൽസെൻ, റസ്സി വിൽസെൻ, ഖയാ സോണ്ടോ, കൈൽ വെറെയ്‌നെ.

ടി20 സ്ക്വാഡ്

ഡേവിഡ് മില്ലർ (നായകൻ), ജെറാൾഡ് കോറ്റ്‌സി, ക്വിന്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്‌സ്, ഹെൻറിച്ച് ക്ലാസൻ, കേശവ് മഹാരാജ്, എയ്ഡൻ മർക്രം, ലുങ്കി എൻഗിഡി, ആൻറിച്ച് നോർട്ട്ജെ, വെയ്ൻ പാർനെൽ, ആൻഡിൽ ഫെഹ്ലുക്വായോ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കാഗിസോ റബാദ, റിവോലെ റൊബാദ, സ്റ്റബ്സ്, റാസി വാൻ ഡെർ ഡസ്സെൻ.

ടെസ്റ്റ് സ്ക്വാഡ്

ഡീൻ എൽഗർ (നായകൻ), സാരെൽ എർവീ, മാർക്കോ ജാൻസെൻ, സൈമൺ ഹാർമർ, കേശവ് മഹാരാജ്, ഐഡൻ മാർക്രം, ലുങ്കി എൻഗിഡി, ആൻറിച്ച് നോർട്ട്ജെ, ഡുവാൻ ഒലിവിയർ, കീഗൻ പീറ്റേഴ്‌സൺ, കാഗിസോ റബാഡ, റയാൻ റിക്കൽട്ടൺ, ലൂത്തോ സിപാംല, റാസി വെറെയ്‌നെ, ഖയാ സോണ്ടോ, ഗ്ലെന്റൺ സ്റ്റൂർമാൻ.

Leave a comment

Your email address will not be published. Required fields are marked *