Tennis Top News Wimbledon

ഇഗ സ്വിയാടെക് ജയത്തോടെ രണ്ടാം റൗണ്ടില്‍, പുതിയ റെക്കോർഡും സ്വന്തം

June 29, 2022

author:

ഇഗ സ്വിയാടെക് ജയത്തോടെ രണ്ടാം റൗണ്ടില്‍, പുതിയ റെക്കോർഡും സ്വന്തം

വിംബിള്‍ഡണ്‍ ടെന്നീസില്‍ വനിതകളിലെ ഒന്നാം സീഡ് പോളണ്ടിന്റെ ഇഗ സ്വിയാടെക് ജയത്തോടെ രണ്ടാം റൗണ്ടില്‍. ആദ്യറൗണ്ടില്‍ സ്വിയാടെക് ക്രൊയേഷ്യയുടെ ജാന ഫെറ്റിനെ 6-0, 6-3 എന്ന സ്കോറിന് കീഴടക്കിയാണ് താരത്തിന്റെ മുന്നേറ്റം. അന്താരാഷ്ട്ര മത്സരങ്ങളില്‍ പോളിഷ് താരത്തിന്റെ തുടര്‍ച്ചയായ 36-ാം വിജയമാണിത്.

ഇതോടെ അമേരിക്കന്‍ താരം വീനസ് വില്യംസിന്റെ തുടർച്ചയായ 35 വിജയങ്ങള്‍ മറികടന്ന് ഈ നൂറ്റാണ്ടില്‍ കൂടുതല്‍ തുടര്‍വിജയങ്ങള്‍ എന്ന റെക്കോർഡും ഇഗ സ്വിയാടെക് സ്വന്തമാക്കി. മറ്റ് വനിതാ സംഗിൾസിൽ പോള ബഡോസ, മരിയ സാക്കറി, കൊകൊ ഗാഫ് എന്നിവരും ആദ്യ റൗണ്ടില്‍ ജയം നേടി.

പുരുഷ വിഭാഗത്തില്‍ രണ്ടാം സീഡ് സ്പെയിനിന്റെ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടിലെത്തി. അര്‍ജന്റീനയുടെ ഫ്രാന്‍സിസ്‌കോ സെറുന്‍ഡോളോയെ കീഴടക്കിയാണ് നദാലിന്റെ മുന്നേറ്റം. സ്കോർ 6-4,6-3,3-6,6-4.

Leave a comment