ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിനായുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യയ്ക്കെതിരെ ജൂലൈ ഒന്നു മുതൽ ബർമിംഗ്ഹാമിൽ നടക്കാനിരിക്കുന്ന അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡിനെ വൈറ്റ് വാഷ് ചെയ്ത അതേ ടീമിൽ തന്നെ വിശ്വാസം നിലനിർത്താനാണ് സെലക്ടർമാരുടെ തീരുമാനം.
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യക്കെതിരായ ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. ബെൻ ഫോക്സിന് പകരക്കാരനായി കിവീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് കളിച്ച ടീമിൽ സാം ബില്ലിംഗ്സിനും ടീമിൽ ഇടംനേടാനായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ കൊവിഡിനെത്തുടര്‍ന്ന് മാറ്റിവെച്ച ടെസ്റ്റാണ് അടുത്ത ആഴ്ച നടത്തുന്നത്. അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ്, ജെയിംസ് ആൻഡേഴ്സൺ, ജോണി ബെയർസ്റ്റോ, സാം ബില്ലിംഗ്സ്, സ്റ്റുവർട്ട് ബ്രോഡ്, ഹാരി ബ്രൂക്ക്, സാക്ക് ക്രാളി, ബെൻ ഫോക്സ്, ജാക്ക് ലീച്ച്, അലക്സ് ലീസ്, ക്രെയ്ഗ് ഓവർട്ടൺ, ജാമി ഓവർട്ടൺ, മാത്യു പോട്ട്സ്, ഒല്ലി പോപ്പ്, ജോ റൂട്ട്.