വിംബിള്‍ഡണ്‍ ടെന്നീസിൽ വിജയത്തുടക്കവുമായി നൊവാക്ക് ജോക്കോവിച്ച്
വിംബിള്‍ഡണ്‍ ടെന്നീസ് ആദ്യ റൗണ്ടില്‍ ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ നൊവാക്ക് ജോക്കോവിച്ചിന് വിജയത്തുടക്കം. ദക്ഷിണ കൊറിയന്‍ താരം 81-ാം റാങ്കുകാരനായ വോണ്‍ സൂണ്‍ വൂവിനെതിരെ ഒന്നിനെതിരെ മൂന്ന് സെറ്റുകളിലായിരുന്നു ജോക്കോയുടെ വിജയം. സ്കോര്‍ 6-3, 3-6, 6-3, 6-4.
ആദ്യ റൗണ്ട് ജയത്തോടെ മറ്റൊരു ചരിത്ര നേട്ടം കൂടി ജോക്കോ സ്വന്തമാക്കി. ആദ്യ റൗണ്ട് ജയത്തോടെ പുരുഷ-വനിതാ താരങ്ങളില്‍ നാലു ഗ്രാന്സ്ലാമുകളിലും സിംഗിള്‍സില്‍ 80 ജയങ്ങള്‍ വീതം സ്വന്തമാക്കുന്ന ആദ്യ ടെന്നീസ് താരമെന്ന റെക്കോര്ഡാണണ് ജോക്കോവിച്ച് തന്റെ പേരിൽ കുറിച്ചിരിക്കുന്നത്. വിംബിള്‍ഡണിലെ ജോക്കോവിച്ചിന്റെ തുടര്‍ച്ചയായ 22-ാം ജയമാണിതെന്നതും ശ്രദ്ധേയമാണ്.