European Football Foot Ball Top News transfer news

പീറ്റര്‍ ചെക്ക് ചെല്‍സിയില്‍ നിന്ന് ഒഴിഞ്ഞേക്കും

June 27, 2022

പീറ്റര്‍ ചെക്ക് ചെല്‍സിയില്‍ നിന്ന് ഒഴിഞ്ഞേക്കും

ഈ മാസാവസാനം ടെക്‌നിക്കൽ, പെർഫോമൻസ് അഡൈ്വസർ എന്ന പദവിയിൽ നിന്ന് പെറ്റർ ചെക്ക്  ഒഴിയുമെന്ന് ചെൽസി അറിയിച്ചു.ദീർഘകാല ഉദ്യോഗസ്ഥരായ ബ്രൂസ് ബക്കും മറീന ഗ്രാനോവ്സ്കയയും യഥാക്രമം ചെയർമാൻ, ഡയറക്ടർ സ്ഥാനങ്ങൾ ഒഴിയുകയാണെന്ന് ഈ മാസം ആദ്യം ചെല്‍സി  വെളിപ്പെടുത്തിയിരുന്നു.ടോഡ് ബോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യം ക്ലബിന്റെ പുതിയ ഉടമകളായി ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് ശേഷം ലണ്ടന്‍ ക്ലബില്‍  വന്‍ അഴിച്ചുപണി നടക്കുകയാണ്.

Marina Granovskaia to leave Chelsea | Co-owner Todd Boehly named chairman  and interim sporting director | Football News | Sky Sports

ദ ടെലിഗ്രാഫിലെ ഒരു റിപ്പോർട്ട് പ്രകാരം ആഗസ്റ്റ് അവസാനം വരെ നിലവിലെ ട്രാൻസ്ഫർ വിൻഡോയിൽ ചെക്കിന്റെ സേവനം ബോഹ്ലി ആവശ്യപ്പെട്ടെങ്കിലും ക്ലബിൽ നിന്ന് ക്ലീൻ ബ്രേക്ക് എടുക്കാനുള്ള  തീരുമാനത്തില്‍ ചെക്ക്  ഉറച്ചു നിന്നു.തന്റെ കളിജീവിതത്തിനിടയിൽ ചെൽസിക്കായി 494 മത്സരങ്ങൾ കളിച്ചതിനൊപ്പം, പുതിയ കളിക്കാരെ സൈൻ ചെയ്യുന്നതിൽ ഈ 40-കാരൻ  നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

Leave a comment