Cricket Cricket-International Top News

പത്ത് ഓവർ ക്രിക്കറ്റ് ഫോർമാറ്റ് ഇന്ത്യ കളിക്കരുത് എന്ന് ആകാശ് ചോപ്ര

June 25, 2022

പത്ത് ഓവർ ക്രിക്കറ്റ് ഫോർമാറ്റ് ഇന്ത്യ കളിക്കരുത് എന്ന് ആകാശ് ചോപ്ര

ക്രിക്കറ്റിന് അതിന്റെ വ്യാപനത്തിന് ടി10 ഫോർമാറ്റ് ആവശ്യമില്ലെന്നും ടി20 കളി കാഴ്ചക്കാരെ ആകർഷിക്കാൻ പര്യാപ്തമാണെന്നും ആകാശ് ചോപ്ര വിശ്വസിക്കുന്നു.ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് (CWI) അടുത്തിടെ കരീബിയൻ പ്രീമിയർ ലീഗിന്റെ (CPL) 2022 പതിപ്പിന് മുന്നോടിയായി ഒരു പുതിയ T10 ലീഗ് ആയ 6ixty പ്രഖ്യാപിച്ചിരുന്നു. കരീബിയൻ ദ്വീപുകളിൽ ഗെയിം വ്യാപിപ്പിക്കുന്നതിന് പുതിയ ക്രിക്കറ്റ്  ഫോർമാറ്റ് സഹായിക്കുമെന്ന് അഡ്മിനിസ്ട്രേറ്റർമാർ വിശ്വസിക്കുന്നു.

“ടി20 ഒരു ചെറിയ ഫോർമാറ്റാണ്. എന്തിനാണ് അതിനെക്കാൾ ചെറുതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത്? അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അതിനെ അകറ്റി നിർത്തുക.ഇരുപത് ഓവർ മൽസരം കാണാൻ വരാത്തവർ ഇതിനും വരാൻ പോകുന്നില്ല.. ഒരു ഒളിമ്പിക് സ്‌പോർട്‌സ് ആയി മാറിയാൽ ഒരുപാട് രാജ്യങ്ങൾ നേട്ടമുണ്ടാക്കുമെന്നും എനിക്ക് മനസിലാവുന്നുണ്ട്.എന്നാൽ ഇന്ത്യ ഇതിൽ നിന്നു വിട്ട് നിക്കണം എന്നാണ് എന്റെ ആഗ്രഹം.” തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ, ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

 

Leave a comment