Cricket Cricket-International Top News

“ഋഷഭ് പന്ത് ഫിറ്റനസിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് ഉണ്ട് “

June 25, 2022

“ഋഷഭ് പന്ത് ഫിറ്റനസിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് ഉണ്ട് “

ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ച് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ. 24-കാരന്റെ  ഭാരകൂടുതൽ  താരത്തിന്റെ  ബാറ്റിംഗിലും കീപ്പിങ്ങിലും സ്വാധീനം ചെലുത്തുന്നതായി കനേറിയ കരുതുന്നു.മറ്റ് കളിക്കാരെ അപേക്ഷിച്ച് ഫിറ്റ്നസിന്റെ കാര്യത്തിൽ ഋഷഭ് പന്ത് പിന്നിലാണെന്ന് ഡാനിഷ് കനേരിയ തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പറഞ്ഞു.ഫിറ്റല്ലെങ്കിലും ബാറ്റിങ്ങിലെ അപാര പാടവം ഉള്ളതിനാൽ രോഹിത് ശർമ്മയുടെ കാര്യം വ്യത്യസ്ഥം ആണെന്നും പാക്ക് സ്പിന്നർ ചൂണ്ടി കാട്ടി.

Danish Kaneria Breaks His Silence, Reveals Name Of Former Pakistan Captain  Who Ruined His ODI Career

 

“കോഹ്ലി വന്നതിനു ശേഷം ഇന്ത്യ കൊണ്ടുവന്ന ഫിറ്റ്നെസ്സ് നിലവാരം വളരെ അധികം ഉയർത്തിയിരുന്നു.ഇത് വെച്ചു താരതമ്യപ്പെടുത്തുകയാണെങ്കിൽ പന്ത് വളരെ പിന്നിൽ ആണ്.സമീപകാല ഗെയിമുകളിൽ പേസർമാർക്ക് വിക്കറ്റ് കീപ്പുചെയ്യുമ്പോൾ യുവതാരത്തിന്  ശരിയായി സ്ക്വാട്ട്പോലും ചെയ്യാൻ കഴിയുന്നില്ല.അവന്റെ ഭാര പ്രശ്‌നങ്ങളാണ് കാരണം. അത് അവന്റെ മെയ് വഴക്കത്തിലും സ്വാധീനം ചെലുത്തുന്നു.മാനസിക കാഠിന്യവും പക്വതയും ഫിറ്റ്നസ് കൊണ്ട് മാത്രമേ ഉണ്ടാകൂ.”

Leave a comment