Foot Ball ISL Top News

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമും കേരള ബ്ലാസ്റ്റേഴ്‌സും നേർക്കുനേർ വരുന്നു

June 21, 2022

author:

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമും കേരള ബ്ലാസ്റ്റേഴ്‌സും നേർക്കുനേർ വരുന്നു

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമും കേരള ബ്ലാസ്റ്റേഴ്‌സും നേർക്കുനേർ വരുന്നു. സെപ്റ്റംബറിൽ കൊച്ചിയിൽ സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടാനാണ് ഇരു ടീമുകളും തയാറെടുക്കുന്നത്.

ദേശീയ ടീം കേരളത്തിൽ പരിശീലനക്യാംപ് നടത്തുമെന്നു മുഖ്യപരിശീലകൻ ഇഗോർ സ്റ്റിമാച് വെളിപ്പെടുത്തിയതിനു പിന്നാലെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 6ന് ഐഎസ്എൽ 9–ാം സീസൺ തുടങ്ങുമെന്നിരിക്കെ ബ്ലാസ്റ്റേഴ്സിനു മികച്ച പ്രീ സീസൺ മത്സരപരിചയമാകും ദേശീയ ടീമിനെതിരായ പോരാട്ടമെന്നാണ് കണക്കുകൂട്ടൽ.

ദക്ഷിണേന്ത്യയിലെ ഫുട്ബാൾ സംസ്കാരത്തെക്കുറിച്ച് മനസിലാക്കാനും പുതിയ പദ്ധതികൾ പഠിക്കാനും കേരളത്തിലടക്കം ദേശിയ ടീമിന്റെ പരിശീലനമുണ്ടാവുമെന്ന് ഇന്ത്യൻ ദേശിയ ടീം പരിശീലകൻ പറഞ്ഞതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സുമായി ഏറ്റുമുട്ടാനുള്ള അവസരവും ഒരുങ്ങുന്നത്. സഹൽ അബ്ദുൽ സമദ് , ഹർമൻ ജോത് ഖബ്‌റ , ജിക്സൺ സിങ് തുടങ്ങി മികച്ച ദേശിയ താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ട്.

Leave a comment