European Football Foot Ball Top News transfer news

ലീഡ്‌സ് യുണൈറ്റഡും സതാംപ്ടണും സിറ്റി യുവ താരങ്ങൾക്ക് വേണ്ടി നേർക്കുന്നേർ

June 21, 2022

ലീഡ്‌സ് യുണൈറ്റഡും സതാംപ്ടണും സിറ്റി യുവ താരങ്ങൾക്ക് വേണ്ടി നേർക്കുന്നേർ

മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ ജെയിംസ് മക്കാറ്റിയുടെയും റോമിയോ ലാവിയയുടെയും സൈനിന് വേണ്ടി ലീഡ്‌സ് യുണൈറ്റഡും സതാംപ്ടണും പോരാട്ടത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്.സിറ്റിയുടെ അണ്ടർ-23 ടീമിനൊപ്പം 22 ലീഗ് ഗെയിമുകളിൽ നിന്ന് 18 ഗോളുകളും ഏഴ് അസിസ്റ്റുകളും റെക്കോർഡ് ചെയ്ത് വിജയകരമായ കാമ്പെയ്‌ൻ ആസ്വദിച്ചതിന് ശേഷം അറ്റാക്കിംഗ് മിഡ്‌ഫീൽഡർ 19 കാരനായ മക്കാറ്റിയെ 2021-22 പ്രീമിയർ ലീഗ് 2 പ്ലെയർ ഓഫ് ദി സീസൺ ആയി തിരഞ്ഞെടുത്തിരുന്നു.

അതേസമയം, പതിനെട്ടുകാരൻ ആയ  ഡിഫൻസീവ് മിഡ്ഫീൽഡർ ലാവിയ, കഴിഞ്ഞ സീസണിൽ 27 യൂത്ത് മത്സരങ്ങളിൽ സിറ്റിക്ക് വേണ്ടി ബൂട്ട് അണിഞ്ഞിരുന്നു.സിറ്റി മാനേജർ  പെപ്പിന് വളരെ അധികം താല്പര്യമുള്ള  താരങ്ങൾ ആണ് രണ്ടുപേരും.ഇരുവർക്കും  വേണ്ടി ബ്രൈറ്റണും ഹഡേർസ്ഫീൽഡ് ടൌണും നീക്കങ്ങൾ നടത്തുന്നുണ്ട്.ഇരുവരെയും ഉൾപ്പെടുത്തി കൊണ്ട് ലീഡ്സ് താരം കാൽവിന് ഫിലിപ്സിന്റെ ഡീലിൽ ഉൾപ്പെടുത്താൻ ആകും എന്ന വിശ്വാസത്തിൽ ആണ് സിറ്റി മാനേജ്മെന്റ്.അതിനാൽ ലീഡ്സ് യുണൈറ്റഡിന് സതാംട്ടണ് മേൽ താരങ്ങളുടെ ട്രാൻസ്ഫറിൽ നേരിയ ഒരു മേൽക്കൈ ഉണ്ട്.

Leave a comment