Foot Ball Top News transfer news

എദു ബേഡിയ ഒരു കൊല്ലം കൂടി ഗോവയിൽ ഉണ്ടാകും

June 21, 2022

എദു ബേഡിയ ഒരു കൊല്ലം കൂടി ഗോവയിൽ ഉണ്ടാകും

എഫ്‌സി ഗോവയുടെ സ്പാനിഷ് മിഡ്‌ഫീൽഡർ എഡു ബേഡിയ, ഒരു വർഷത്തെ കരാർ നീട്ടിയതിന് ശേഷം ഗോവൻ  ക്ലബ്ബിനോടുള്ള തന്റെ വിശ്വാസ്യഥ  ഒന്ന് കൂടി ഊട്ടിഉറപ്പിച്ചു.ക്ലബിനൊപ്പം തുടർച്ചയായ  ആറാം സീസണിലേക്ക് ആണ് ബെഡിയപന്ത് തട്ടാൻ പോകുന്നത്.2017-ൽ എഫ്‌സി ഗോവയ്‌ക്കായി സൈൻ ചെയ്‌ത ബേഡിയ അവരുടെ മിഡ് ഫീൽഡിൽ നിന്നു കളി മെനയുന്ന ആളാണ്.

 

33 കാരനായ മിഡ്‌ഫീൽഡർ ക്ലബ്ബിനോടും അതിന്റെ ഫൂട്ബോളിനോടും പ്രണയത്തിൽ ആയി എന്ന് പറഞ്ഞ ബെഡിയ ഗോവ വളരെ ആകർഷകമായ ഇടം ആണെന്നും വെളിപ്പെടുത്തിവെള്ളിയാഴ്ച ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിച്ച അദ്ദേഹത്തിന്റെ വാക്കുകൾ ഇതായിരുന്നു. “ഞാൻ രവിയോട് (ഗോവൻ ഫൂട്ബോൾ ഡയറക്ടർ ) പറഞ്ഞിട്ടുണ്ട്.ഇവിടെ കളിക്കാൻ മാത്രമേ എനിക്ക് ഇഷ്ടം ഉള്ളൂ എന്ന്. അല്ലെങ്കിൽ സ്പെയിനിലേക്ക് മടങ്ങാൻ ആയിരുന്നു എന്റെ തീരുമാനം.” ഗോവൻ ജേഴ്സിയിൽ പത്തു കൊല്ലം കളിക്കാൻ ആണ് തന്റെ ആഗ്രഹം എന്നും അദ്ദേഹം വെളിപ്പെടുത്തി.

Leave a comment