കാല്വിന് റാംസേയുടെ സൈനിംഗ് പൂർത്തിയാക്കി വമ്പന്മാരായ ലിവര്‍പൂള്‍
സ്കോട്ലന്ഡ് യുവതാരമായ കാല്വിന് റാംസേയുടെ സൈനിംഗ് പൂർത്തിയാക്കി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂള്‍ എഫ്സി. അഞ്ചുവര്‍ഷത്തേക്കാണ് താരവുമായുള്ള കരാര്‍. സ്കോട്ടിഷ് ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷന്റെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടിയ റാംസെ അബെര്ഡീനിനുവേണ്ടി 33 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയിട്ടുണ്ട്.
സ്കോട്ലന്ഡ് അണ്ടര്‍ 21 ദേശീയ ടീം അംഗമായ റാംസേ പ്രതിരോധത്തിലാണ് കളിക്കുന്നത്. അബെര്‍ഡീനില്‍ നിന്നാണ് റാംസെയെ ലിവര്‍പൂള്‍ സ്വന്തമാക്കിയത്. ലിവര്‍പൂള്‍ ഈ സീസണില്‍ ടീമിലെത്തിക്കുന്ന മൂന്നാമത്തെ താരമാണ് റാംസെ. ബെന്‍ഫിക്കയില്‍ നിന്ന് സൂപ്പര്‍താരം ഡാര്വിന് ന്യൂനസ്, ഫുള്‍ഹാമിന്റെ മുന്നേറ്റതാരം ഫാബിയോ കാര്‍വാലോ എന്നീ താരങ്ങളെ ലിവര്‍പൂള്‍ ഇതിനോടകം ട്രാൻസ്ഫർ വിൻഡോയിലൂടെ ടീമിലെത്തിച്ചിരുന്നു. സൂപ്പർ താരം സാഡിയോ മാനെ ക്ലബു വിടുന്ന പശ്ചാത്തലത്തിലാണ് യുവ സ്ട്രൈക്കറായ ന്യൂനസിനെ യുർഗൻ ക്ലോപ്പ് ചെമ്പടയിൽ അണിനിരത്തുക.