ബെംഗളൂരു എഫ്സിയോട് വിടപറഞ്ഞ് മലയാളി താരം ആഷിഖ് കുരുണിയന്
ഐഎസ്എല്‍ ക്ലബ് ബെംഗളൂരു എഫ്സിയോട് വിടപറഞ്ഞ് മലയാളി താരം ആഷിഖ് കുരുണിയന്. താരം അടുത്തതായി ഏതു ടീമിലേക്ക് ചേക്കേറുമെന്ന ആകാംക്ഷയിലാണ് ആരാധകർ. പ്രബീർ ദാസിനൊപ്പം എടികെ മോഹൻ ബഗാനിൽ ചേരാൻ ആഷിഖ് കുരുണിയൻ തീരുമാനിച്ചതായുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.
24 കാരനായ ആഷിഖിന്റെ ബെംഗളുരുവുമായുള്ള നിലവിലെ കരാർ 2024 വരെയാണെങ്കിലും നേരത്തെ ക്ലബുവിടാനുള്ള തീരുമാനം ബെംഗളൂരുവിനെ അറിയിക്കുകയായിരുന്നു. താരം ക്ലബ് വിട്ടതായി ബിഎഫ്സി ) ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ആഷിഖിന് ബെംഗളൂരു ക്ലബ് എല്ലാവിധ ആശംസകളും അറിയിച്ചു. എടികെ മോഹൻ ബഗാൻ ആഷിഖിനായി മൂന്ന് വർഷത്തെ കരാറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.