European Football Foot Ball Top News transfer news

എറിക് ബെയിലിയെ ന്യൂ കാസിലിലേക്ക് പറഞ്ഞുവിടാൻ യുണൈറ്റഡ്

June 20, 2022

എറിക് ബെയിലിയെ ന്യൂ കാസിലിലേക്ക് പറഞ്ഞുവിടാൻ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഐവറി കോസ്റ്റ് ഡിഫൻഡർ എറിക് ബെയ്‌ലിയെ ന്യൂകാസിൽ യുണൈറ്റഡിന് വാഗ്ദാനം ചെയ്തു. ഇത് യാഥാർഥ്യം ആയാൽ നിശ്ചലമായ തന്റെ പ്രീമിയർ ലീഗ് കരിയർ ഡിഫൻഡർക്ക്  പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞേക്കും.ഓൾഡ് ട്രാഫോർഡിൽ ജൂറിയൻ ടിമ്പറിനെ സൈന് ചെയ്യുന്നതിൽ പരാജയപ്പെട്ടെങ്കിലും, നിലവിലെ സെന്റർ ബാക്ക് എറിക് ബെയ്‌ലിയെ ന്യൂകാസിലിന് വിൽക്കാൻ തന്നെ ആണ്  മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനം.

21/22 സീസണിൽ താരം വെറും ഏഴു മലസരങ്ങളിൽ മാത്രമാണ് കളിച്ചിട്ടുള്ളത്.ടൈറ്റിൽ തിരികെ കൊണ്ടുവരും എന്ന പ്രതീക്ഷയോടെ 2016 വേനൽക്കാല ജാലകത്തിൽ 34.20 മില്യൺ പൗണ്ടിന് ആണ് താരം ഓൾഡ് ട്രാഫോർഡിൽ എത്തിയത്.20 മില്യണിനടുത്ത് ഫീസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട് എങ്കിലും 8.5 മില്യൺ പൗണ്ട് വരെ കുറഞ്ഞ ഓഫർ സ്വീകരിക്കാൻ ചെകുത്താന്മാർ തയ്യാറാണ്.

Leave a comment