കാന്റെ,ജോർജീഞ്ഞോ കരാർ പുതുക്കലുകലുകൾക്ക് ചെൽസി മുൻഗണന നൽകുന്നു
ലണ്ടൻ സ്പോർട്സ് മാധ്യമങ്ങൾ പറയുന്നത് അനുസരിച്ച് ഈ വേനൽക്കാലത്ത് ചെൽസി എൻ ഗോലോ കാന്റെയുടെയും ജോർജിഞ്ഞോയുടെയും കരാർ പുതുക്കലുകൾക്ക് മുൻഗണന നൽകുന്നു.സമീപകാല സീസണുകളിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ പേരെടുത്ത താരങ്ങൾ കഴിഞ്ഞ സീസണിലെ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് നേട്ടത്തിനു പിന്നിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

രണ്ട് കളിക്കാരുടെയും ഡീലുകൾ അടുത്ത വേനൽക്കാലത്ത് അവസാനിച്ചേക്കും.അന്റോണിയോ റൂഡിഗറും ആൻഡ്രിയാസ് ക്രിസ്റ്റെൻസനും അവരുടെ കരാർ കാലഹരണപ്പെട്ടപ്പോൾ ഫ്രീ ഏജന്റ് ആയി പോയപ്പോലെ ഇരു മിഡ് ഫീൽഡർമാരും പോവാതിരിക്കാൻ ആണ് ഇപ്പോഴത്തെ കരാർ നീട്ടൽ എന്ന് പ്രമുഖ ഫൂട്ബോൾ റിപ്പോർട്ടർ ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി.മേസൺ മൗണ്ട്, റീസ് ജെയിംസ് എന്നിവർക്കും നിലവിലെ പുതിയ മാനേജ്മെന്റ് മുൻഗണന നൽകുന്നു.