Cricket Cricket-International Top News

മൂന്നാം ടെസ്റ്റിന് മുന്നോടിയായി ന്യൂസിലൻഡ് സ്റ്റാർ ബാറ്റ്സ്മാൻ ഡെവോൺ കോൺവേയ്ക്ക് കൊവിഡ്

June 16, 2022

author:

മൂന്നാം ടെസ്റ്റിന് മുന്നോടിയായി ന്യൂസിലൻഡ് സ്റ്റാർ ബാറ്റ്സ്മാൻ ഡെവോൺ കോൺവേയ്ക്ക് കൊവിഡ്

ഹെഡിംഗ്‌ലിയിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി ന്യൂസിലൻഡ് സ്റ്റാർ ബാറ്റ്സ്മാൻ ഡെവോൺ കോൺവേ കൊവിഡ് ബാധിതനായി പുറത്ത്. രണ്ടാം ടെസ്റ്റും പരമ്പരയും കിവീസ് ആശ്വാസ ജയം തേടിയിറങ്ങാൻ ആത്മവിശ്വാസം വീണ്ടെടുക്കുന്ന വേളയിലാണ് കോൺവേ രോഗബാധിതനായി പുറത്താവുന്നത്.

നായകൻ കെയ്ൻ വില്യംസൺ നേരത്തെ കൊവിഡ് ബാധിതനായി ടീമിൽ നിന്നും വിട്ടുനിന്നിരുന്നു. ജൂൺ 23 ന് ആരംഭിക്കാൻ പോകുന്ന മൂന്നാം ടെസ്റ്റിന് മുമ്പായി ഡെവോൺ കോൺവേയ്ക്ക് കൊവിഡിൽ നിന്നും മുക്തനായി മൂന്നാം ടെസ്റ്റിൽ കളിക്കാനായേക്കുമെന്നാണ് ന്യൂസിലൻഡിന്റെ വിശ്വാസം. നേരത്തെ മൈക്കൽ ബ്രേസ്‌വെല്ലിനും കൊവിഡ് ബാധിച്ചിരുന്നു. ടീം പ്രോട്ടോക്കോൾ അനുസരിച്ച് രണ്ട് കളിക്കാരും അഞ്ച് ദിവസത്തേക്ക് ഐസൊലേഷനിൽ തുടരും.

അതിനാൽ മൂന്നാമത്തേതും അവസാനത്തേതുമായ ടെസ്റ്റിനുള്ള ടീമിൽ ഇടംപിടിക്കാൻ അവർക്കാകും. ക്യാപ്റ്റൻ കെയ്ൻ വില്യംസണും സുഖം പ്രാപിച്ച് ഹെഡിംഗ്‌ലി ടെസ്റ്റിന് മുന്നോടിയായി ന്യൂസിലൻഡ് ടീമിൽ ചേർന്നത് ന്യൂസിലൻഡിന് ആശ്വാസമാണ്.

Leave a comment

Your email address will not be published. Required fields are marked *