വിമർശനങ്ങളിൽ റിഷഭ് പന്തിനെ പിന്തുണച്ച് ശ്രേയസ് അയ്യര്‍
ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടര്‍ച്ചയായ രണ്ടാം ടി20 മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെ രൂക്ഷ വിമർശനങ്ങൾ കേൾക്കുന്ന നായകൻ റിഷഭ് പന്തിനെ പിന്തുണച്ച് ശ്രേയസ് അയ്യര്‍ രംഗത്ത്. ദിനേശ് കാര്‍ത്തികിന് മുമ്പ് അക്സര്‍ പട്ടേലിനെ കയറ്റിയ നടപടിയെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര ഉള്‍പ്പെടെയുള്ള മുൻതാരങ്ങൾ പന്തിനെ വിമർശിച്ച് മുന്നോട്ടുവന്നു.
അക്സറിനെ ഇറക്കാനുള്ള തീരുമാനം മോശമായിരുന്നില്ലെന്നാണ് ശ്രേയസിന്റെ അഭിപ്രായം. അക്സര്‍ ക്രീസിലെത്തുമ്പോള്‍ ഏഴ് ഒവറുകളോളം ബാക്കിയുണ്ടായിരുന്നു. ആ സമയത്ത് സ്ട്രൈക്ക റൊട്ടേറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള താരത്തെയാണ് വേണ്ടിയിരുന്നത്. അതിനാലാണ് നായകനായ പന്ത് ഈ തീരുമാനം കൈക്കൊണ്ടതെന്ന് ശ്രേയസ് പറഞ്ഞു.
കാര്‍ത്തികിനും ആ ശൈലിയില്‍ കളിക്കാന്‍ സാധിക്കും. എന്നാല്‍ കാര്‍ത്തിക് തുടക്കത്തില്‍ പതറി. പിന്നീടാണ് പിച്ചിന്റെ സ്വഭാവം മനസിലാക്കാനായത്.” ശ്രേയസ് മത്സരശേഷം പറഞ്ഞു. മത്സരത്തില്‍ 21 പന്തില്‍ 30 റണ്‍സാണ് കാര്‍ത്തിക് നേടിയത്. എന്നാല്‍ അവസാന ഓവറില്‍ രണ്ട് സിക്സ് നേടി കാര്‍ത്തിക് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലേക്ക് നയിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് പിന്നിലാണ്. അടുത്ത മത്സരത്തിലും കൂടി തോറ്റാൽ പരമ്പര കൈവിടുകയും ചെയ്യും.