ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയെ മറികടന്ന് പാകിസ്ഥാൻ
ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയെ മറികടന്ന് പാകിസ്ഥാൻ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതോടെയാണ് പാകിസ്ഥാന് റാങ്കിങ്ങില്‍ ചിരവൈരികളായ ഇന്ത്യയെ മറികടക്കാനായത്. റാങ്കിങ്ങില്‍ ഇന്ത്യയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പാകിസ്ഥാൻ നാലാമതെത്തിയത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര പാകിസ്താന് 3-0 ന് സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്റ് ആരംഭിക്കുമ്പോള്‍ പാകിസ്താന് അഞ്ചാം റാങ്കിലായിരുന്നു. പാകിസ്ഥാന് 106 റേറ്റിങ്ങാണുള്ളത്. 105 റേറ്റിങ്ങാണ്ഇന്ത്യയ്ക്ക്. 125 റേറ്റിങ്ങുമായി ന്യൂസീലന്‍ഡ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുനില്ക്കുന്നു. ഇംഗ്ലണ്ട് രണ്ടാമതും ഓസ്ട്രേലിയ മൂന്നാമതുമാണ്.
ഐസിസി ഏറ്റവും പുതിയ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് പിന്നാലെ ആറാമതായി ദക്ഷിണാഫ്രിക്കയും ഏഴാമതായി ബംഗ്ലാദേശുമുണ്ട്. ശ്രീലങ്ക എട്ടാം സ്ഥാനത്തും വെസ്റ്റ് ഇന്‍ഡീസ് ഒമ്പതാം റാങ്കിലും നില്ക്കുന്നു. അഫ്ഗാനിസ്താനാണ് പത്താമത്. സിംബാബ്വെ 16-ാം റാങ്കിലേക്ക് വീണു.