European Football Foot Ball Top News transfer news

റോബർട്ട് ലെവൻഡോസ്‌കിയെ റാഞ്ചാൻ യുണൈറ്റഡിന്റെയും പിഎസ്‌ജിയുടെയും ശ്രമം

June 12, 2022

author:

റോബർട്ട് ലെവൻഡോസ്‌കിയെ റാഞ്ചാൻ യുണൈറ്റഡിന്റെയും പിഎസ്‌ജിയുടെയും ശ്രമം

ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ തയാറായിരിക്കുന്ന റോബർട്ട് ലെവൻഡോസ്‌കിയെ റാഞ്ചാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും പിഎസ്‌ജിയുടെയും ശ്രമം. പോളിഷ് താരത്തിന് ബാഴ്‌സലേണയിലേക്ക് കൂടുമാറ്റം നടത്താനാണ് താത്പര്യമെങ്കിലും ക്ലബിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ ഇത് അംഗീകരിക്കാൻ കാറ്റാലൻ ക്ലബ് ഇതുവരെ സമ്മതം മൂളിയിട്ടില്ല.

ആയതിനാൽ ഭാവി അനിശ്ചിതത്വത്തിൽ നിൽക്കുന്നതിനാൽ ഈ അവസരം മുതലെടുക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും പിഎസ്‌ജിയുടെയും ശ്രമം. അതേസമയം സൂപ്പർതാരങ്ങൾ നിറഞ്ഞ പിഎസ്‌ജിയിലേക്കുള്ള റോബർട്ട് ലെവൻഡോസ്‌കിയുടെ ട്രാൻസ്‌ഫർ വളരെയധികം സങ്കീർണമായ ഒന്നായിരിക്കുമെന്നും അവർ വ്യക്തമാക്കുന്നു.

അതേസമയം മറുവശത്ത് യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലാത്തതും റോബർട്ട് ലെവൻഡോസ്‌കിയെ ടീമിലെത്തിക്കുന്നതിൽ തിരിച്ചടിയായേക്കും. നിലവിൽ ബാഴ്‌സലോണയാണ് താരത്തിനായി വളരെ ശക്തമായ ശ്രമങ്ങൾ നടത്തുന്നത്. ബയേൺ വിടാനുള്ള താൽപര്യവും ബാഴ്‌സയെ മാത്രമാണ് പരിഗണിക്കുന്നതെന്നും ലെവൻഡോസ്‌കി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പികൾ എന്തായാലും വരും ദിവസങ്ങളിൽ പുറത്തുവന്നേക്കും.

Leave a comment