European Football Football troll Top News transfer news

ഡാർവിൻ ന്യൂനസിനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി ലിവർപൂൾ

June 12, 2022

author:

ഡാർവിൻ ന്യൂനസിനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി ലിവർപൂൾ

യുറുഗ്വായ് സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ ന്യൂനസിനെ പോർച്ചുഗീസ് ക്ലബായ ബെന്‍ഫിക്കയിൽ നിന്നും റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂള്‍. 100 മില്യണ്‍ യൂറോ അതായത് ഏകദേശം 782 കോടി രൂപ മുടക്കിയാണ് താരത്തെ ലിവര്‍പൂള്‍ ടീമിലെത്തിച്ചിരിക്കുന്നത്. ഉടൻ ക്ലബുവിടാൻ ഒരുങ്ങുന്ന സാഡിയോ മാനെയ്ക്ക് പകരക്കാരനായാണ് ന്യൂനസിനെ യുർഗൻ ക്ലോപ്പ് വരുന്ന സീസണിൽ അണിനിരത്തുക.

ലിവര്‍പൂളിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരം എന്ന റെക്കോഡും ന്യൂനസിന്റെ പ്രത്യേകതയാവും. നിലവില്‍ പ്രതിരോധ താരം വിര്‍ജില്‍ വാന്‍ ഡൈക്കാണ് ക്ലബിൽ ഉയര്‍ന്ന പ്രതിഫലം കൈപ്പറ്റുന്ന താരം. മുന്നേറ്റതാരമായ ന്യൂനസിനെ സ്വന്തമാക്കിയ വാര്‍ത്ത ലിവര്‍പൂള്‍ ഉടന്‍ തന്നെ ഔദ്യോഗികമായി പുറത്തുവിടും. അഞ്ചുവര്‍ഷത്തെ കരാറിലാണ് ന്യൂനസ് ലിവര്‍പൂളിലെത്തുന്നത്.

22 കാരനായ ന്യൂനസ് ബെന്‍ഫിക്കയില്‍ തകര്‍പ്പന്‍ ഫോമിലാണ് കളിക്കുന്നത്. താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റും രംഗത്തുണ്ടായിരുന്നെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലാതിരുന്നത് തിരിച്ചടിയായി. ആയതിനാൽ യുറുഗ്വായൻ താരം ചെമ്പടയിലേക്ക് മാറാനാണ് താത്പര്യം പ്രകടിപ്പിച്ചത്.

Leave a comment

Your email address will not be published. Required fields are marked *