European Football Foot Ball Top News transfer news

ട്രാൻസ്ഫർ ടോക്സ് ; യുണൈറ്റഡിനെക്കാൾ ഡി ലൈറ്റിന് താൽപര്യം സിറ്റി

June 9, 2022

ട്രാൻസ്ഫർ ടോക്സ് ; യുണൈറ്റഡിനെക്കാൾ ഡി ലൈറ്റിന് താൽപര്യം സിറ്റി

മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് യുവന്റസ് ഡിഫൻഡർ മത്തിജ്സ് ഡി ലിഗ്റ്റ് സൂചിപ്പിച്ചതായി റിപ്പോർട്ടുണ്ട്.ഡച്ചുകാരൻ തന്റെ നിലവിലെ ടൂറിൻ കരാർ പൂർത്തിയാവാൻ ഇനിയും രണ്ടു കൊല്ലം കാത്തിരിക്കണം.ഡച്ച് താരത്തിന്റെ ഇറ്റലിയിലെ താമസം നീട്ടാൻ യുവന്റസ് താൽപ്പര്യപ്പെടുന്നുവെങ്കിലും കരാർ നീട്ടുന്നത് സംബന്ധിച്ച് ഇതുവരെ ധാരണയിലെത്തിയിട്ടില്ല.

Matthijs de Ligt: 'The dirty work is so important. I find it really nice' |  Juventus | The Guardian

മാൻ യുണൈറ്റഡിനും ചെൽസിക്കും സെന്റർ ബാക്കിൽ താൽപ്പര്യം കാണിക്കുന്നുണ്ട്.അതേസമയം മാൻ സിറ്റിയും   നെതർലൻഡ്‌സ് ഇന്റർനാഷണലിനെ പ്രീമിയർ ലീഗിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതായി സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നു.ലിവർപൂൾ, പാരീസ് സെന്റ് ജെർമെയ്ൻ, റയൽ മാഡ്രിഡ് എന്നിവരും താരത്തിന് വേണ്ടി കരുക്കൾ നീക്കുന്നുണ്ട് എന്ന് ഈ അടുത്ത് മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് അവകാശപ്പെട്ടിരുന്നു.എന്നാൽ തന്റെ മുൻ ഗുരുവായ എറിക്ക് ടെൻ ഹാഗ് യുണൈറ്റഡിൽ ഉണ്ട് എന്ന വസ്ഥുത ഡെവിൾസിന് നേരിയ സാധ്യത നൽകുന്നു.

Leave a comment