European Football Foot Ball Top News transfer news

ട്രാൻസ്ഫർ ടോക്സ് ; ഡി യോങ്ങിന് ആദ്യ ഓഫർ നല്കി യുണൈറ്റഡ്

June 9, 2022

ട്രാൻസ്ഫർ ടോക്സ് ; ഡി യോങ്ങിന് ആദ്യ ഓഫർ നല്കി യുണൈറ്റഡ്

ബാഴ്‌സലോണയുടെ മധ്യനിര താരം ഫ്രെങ്കി ഡി യോങ്ങിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ആദ്യ ബിഡ് നൽകിയതായി റിപ്പോർട്ട് .ബാഴ്‌സലോണയിൽ തുടരാൻ താൽപ്പര്യമുണ്ടെന്ന് താരം  സൂചിപ്പിച്ചിട്ടും ബാഴ്സയുടെ ബാധ്യത മാറ്റുന്നതിന് വേണ്ടി ബലിയാടാവുകയാണ് താരം.മറ്റ് സ്പാനിഷ് മിഡ് ഫീൽഡർമാരായ പെഡ്രി,ഗാവി എന്നിവരെ ടീമിൽ നിർത്താനുമാണ് ബാഴ്സയുടെ തീരുമാനം.

60 മില്യൺ യൂറോയും ആഡ് ഓണുകളായി 20 മില്യൺ യൂറോയുമാണ് യുണൈറ്റഡിന്റെ പ്രഥമ ഓഫർ.താരത്തിന് വേണ്ടി വില പേശാൻ ബാഴ്സക്ക് കഴിയും എങ്കിലും വേനൽക്കാലത്ത് പുതിയ കളിക്കാരെ സൈൻ ചെയ്യാനായി അവരുടെ വേതന ബിൽ കുറയ്ക്കാൻ ശ്രമിക്കുന്ന ബാഴ്‌സലോണ ഈ ഓഫർ  സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്.40 മില്യൺ യൂറോ സാലറിയായി വാങ്ങുന്ന ഡി യോങ്ങിനെ ഒഴിവാക്കിയാൽ  ലപ്പോർട്ടയുടെ പുതിയ പദ്ധതിയായ എല്ലാ താരങ്ങളുടെയും സാലറി  10 മില്യൺ യൂറോക്കു താഴെ ആക്കണം എന്നതിന് ബാഴ്സ  ഒരു പടി കൂടെ അടുത്തെത്തുകയും ചെയ്യും.

Leave a comment