ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു
ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ജൂൺ 23-ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 ഇന്റർനാഷണൽ പരമ്പരയ്ക്കും മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കുമായാണ് ഇന്ത്യൻ വനിതാ ടീം ശ്രീലങ്കയിൽ പര്യടനത്തിനെത്തുന്നത്.
പരമ്പരയിലെ എല്ലാ ടി20 മത്സരങ്ങളും ദാംബുള്ളയിലും ഏകദിന മത്സരങ്ങൾ കാൻഡിയിലും നടക്കും. ഈ പരമ്പരയ്ക്കായുള്ള ടീമിനെയാണ് ബിസിസിഐ ഇപ്പോൾ തെരഞ്ഞെടുത്തിരിക്കുന്നത്. ഹർമൻപ്രീത് കൗർ രണ്ട് ഫോർമാറ്റിലും ഇന്ത്യൻ ടീമിനെ നയിക്കുമ്പോൾ വൈസ് ക്യാപ്റ്റനായി സ്മൃതി മന്ദാനയും ഒപ്പമുണ്ടാവും. യുവതാരങ്ങളായ സിമ്രാൻ ബഹാദൂറും റിച്ച ഘോഷും, ലെഗ് സ്പിന്നർ പൂനം യാദവ്, ഇടംകൈയ്യൻ ബോളർ രാജേശ്വരി ഗായക്വാദ് തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളെയും ഉൾപ്പെടുത്തിയാണ് ടീം ഇന്ത്യ ലങ്കൻ പര്യടനത്തിനായി പറക്കുക.
ടോപ്പ് ഓർഡർ ബാറ്റർ ജെമിമ റോഡ്രിഗസ്, രാധാ യാദവ് എന്നിവരെ ടി20 ടീമിലേക്ക് തെരഞ്ഞെടുത്തെങ്കിലും ഏകദിന ടീമിൽ നിന്ന് ഇവരെ ഒഴിവാക്കി. മറുവശത്ത് വിക്കറ്റ് കീപ്പർ ടാനിയ ഭാട്ടിയയെയും ബാറ്റർ ഹർലീൻ ഡിയോളിനെയും ഏകദിനത്തിലേക്ക് തെരഞ്ഞെടുത്തപ്പോൾ ടി20 പരമ്പരയിൽ നിന്ന് ഇരുവരെയും ഒഴിവാക്കുകയാണുണ്ടായത്.
ടി20 ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ യാസ്തിക ഭാട്ടിയ, എസ് മേഘ്ന, ദീപ്തി ശർമ, പൂനം യാദവ്, രാജേശ്വരി ഗയക്വാദ്, സിമ്രാൻ ബഹാദൂർ, റിച്ച ഘോഷ്, പൂജാ സിംഗ് വാസ്ത്രകർ. , രേണുക സിംഗ്, ജെമിമ റോഡ്രിഗസ്, രാധാ യാദവ്.
ഏകദിന ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ, യാസ്തിക ഭാട്ടിയ, എസ് മേഘ്ന, ദീപ്തി ശർമ, പൂനം യാദവ്, രാജേശ്വരി ഗയക്വാദ്, സിമ്രാൻ ബഹാദൂർ, റിച്ച ഘോഷ്, പൂജാ വസ്ത്രകർ, മേഘ്ന വസ്ത്രകർ. സിംഗ്, രേണുക സിംഗ്, ടാനിയ ഭാട്ടിയ, ഹർലീൻ ഡിയോൾ.