European Football Foot Ball Football troll Top News transfer news

ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി, റയലുമായി ധാരണയിലെത്തി സൂപ്പർ താരം കിലിയൻ എംബാപ്പെ

May 17, 2022

author:

ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി, റയലുമായി ധാരണയിലെത്തി സൂപ്പർ താരം കിലിയൻ എംബാപ്പെ

റയൽ മാഡ്രിഡുമായി വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. താരത്തിന്റെ പിഎസ്‌ജിയുമായുള്ള കരാർ ഈ സീസൺ അവസാനിക്കുന്നതോടെ സ്പാനിഷ് ടീമിലേക്ക് ഫ്രഞ്ച് താരം കൂടുമാറ്റം നടത്തുമെന്നാണ് വാർത്തകൾ.

നാല് മാസത്തെ ചർച്ചകൾക്ക് ശേഷമാണ് മാഡ്രിഡ് എംബാപ്പെയുമായി ഒരു കരാറിൽ എത്തിയിരിക്കുന്നത്. സാന്റിയാഗോ ബെർണബ്യൂവിൽ കളിക്കാൻ എംബാപ്പെ നേരത്തെയും പരസ്യമായി വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. അതിനാൽ കരാർ അവസാനിക്കുന്നതോടെ റയലിലേക്കുള്ള കൂടുമാറ്റം ഏതാണ്ട് ഉറപ്പായിരുന്നു.

കരാർ അവസാനിക്കുന്നതിനാൽ താരത്തെ സൗജന്യമായി സ്വന്തമാക്കാനുള്ള അവസരമാണ് റയൽ മാഡ്രിഡിന് ഒരുങ്ങുന്നത്. 2017-ൽ മൊണാക്കോയിൽ നിന്ന് പിഎസ്‌ജിയിൽ എത്തിയ താരം 141 മത്സരങ്ങളിൽ നിന്ന് 116 ഗോളുകളാണ് നേടിയത്.

റയൽ മാഡ്രിഡും ലിവർപൂളും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം പാരീസ് സെന്റ് ജെർമെയ്ൻ താരത്തിനെ ടീമിലെത്തിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Leave a comment