ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള 16 അംഗ ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ജൂൺ ഒമ്പതിന് ആരംഭിക്കുന്ന ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ അഞ്ച് മത്സരങ്ങളാവും ഉണ്ടാവുക. ഡല്‍ഹി, കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബെംഗലൂരു എന്നിവിടങ്ങളിലാണ് ടി20 മത്സരങ്ങള്‍ നടക്കുക.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുളള ഇന്ത്യന്‍ ടീമിനെ ഈ മാസം 22-ന് പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. 2021 ടി20 ലോകകപ്പിന് ശേഷം നായകനായുള്ള ടെംബ ബാവുമയുടെ ആദ്യ പരമ്പരയാകുമിത്.
ഐപിഎല്ലില്‍ കളിക്കുന്ന ക്വിന്റണ്‍ ഡി കോക്ക്, ഏയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ആന്റിച്ച് നോര്‍ട്ട്ജെ, കാഗിസോ റബാഡ, മാര്‍ക്കോ ജാന്സണ്, റാസി വാന്‍ഡര്‍ ഡസന്‍, ട്രൈസ്റ്റന്‍ സ്റ്റബ്സ് എന്നീ പ്രമുഖരെയെല്ലാം ഉൾപ്പെടുത്തിയാണ് പ്രോട്ടീസ് പരമ്പരയ്ക്ക് ഒരുങ്ങുന്നത്. മുംബൈ ഇന്ത്യന്‍സ് താരമായ ട്രൈസ്റ്റന്‍ സ്റ്റബ്സ് പുതുമുഖമായി ടീമിൽ ഇടം നേടിയതും ശ്രദ്ധേയമാണ്.
വെറ്ററന്‍ ഓള് റൗണ്ടര്‍ വെയ്ന്‍ പാര്‍നല്‍ ടീമിലെത്തിയതാണ് മറ്റൊരു സവിശേഷത. 2017ലെ ഇംഗ്സണ്ട് പര്യടനത്തിനുശേഷം ആദ്യമായാണ് പാര്‍നല്‍ ദക്ഷിണാഫ്രിക്കക്കായി കളിക്കുന്നത്.
ദക്ഷിണാഫ്രിക്കൻ ടീം:
ടെംബ ബാവുമ (നായകൻ), ഡി കോക്ക്, റീസ ഹെൻഡ്രിക്സ്, ഹെൻറിച്ച് ക്ലാസൻ, മഹാരാജ്, മർക്രം, മില്ലർ, ലുങ്കി എൻഗിഡി, നോർട്ട്ജെ, പാർനെൽ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കാസിഗോ റബാഡ, ഷംസി, ട്രിസ്റ്റൻ സ്റ്റബ്സ്, റാസി വാൻ ഡെർ ഡസൻ, മാർക്കോ ജാൻസെൻ.