Cricket IPL IPL-Team Top News

സൂര്യകുമാർ യാദവിന് പകരക്കാരനായി ആകാശ് മാധവാൾ മുംബൈയിൽ

May 16, 2022

author:

സൂര്യകുമാർ യാദവിന് പകരക്കാരനായി ആകാശ് മാധവാൾ മുംബൈയിൽ

പരിക്കേറ്റ സൂര്യകുമാർ യാദവിന് പകരക്കാരനായി ആകാശ് മാധവാളിനെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചു. കൈത്തണ്ടയിലെ പേശികൾക്ക് പരിക്കേറ്റ് കഴിഞ്ഞയാഴ്ച്ച ടൂർണമെന്റിൽ നിന്ന് പുറത്തായ യാദവിന് പകരക്കാരനായാണ് മുംബൈ ആകാശ് മാധവാലിനെ ടീമിലെത്തിച്ചിരിക്കുന്നത്.

വലംകൈയ്യൻ മീഡിയം പേസറായ മാധവാൾ ആഭ്യന്തര ക്രിക്കറ്റിൽ ഉത്തരാഖണ്ഡ് താരമാണ്. 15 ടി20 മത്സരങ്ങളിൽ നിന്നും 26.60 ശരാശരിയിൽ 15 വിക്കറ്റ് നേടിയ മാധവാലിനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരിക്കുന്നത്.

പരിക്കുമൂലം സൂര്യകുമാർ യാദവിന് നാലാഴ്ച്ചത്തേക്ക് കളിക്കാനാവില്ല. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സീസണിന്റെ ശേഷിക്കുന്ന സീസണിൽ നിന്ന് പുറത്താക്കപ്പെടുന്നതിന് പുറമെ വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ ചില മത്സരങ്ങളും താരത്തിന് നഷ്ടമായേക്കാം.

മെയ് ആറിന് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനിടെയാണ് യാദവിന് ഇടത് കൈത്തണ്ടയിലെ പേശിക്ക് പരിക്കേറ്റത്. ഈ വർഷം എട്ട് മത്സരങ്ങൾ കളിച്ച സൂര്യകുമാർ യാദവ് മൂന്ന് അർധ സെഞ്ചുറികളോടെ 43.29 ശരാശരിയിൽ 303 റൺസ് നേടിയിട്ടുണ്ട്.

Leave a comment