Cricket IPL IPL-Team Top News

ഡൽഹിയെ ബാറ്റിംഗിനയച്ച് ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ്, രണ്ട് മാറ്റവുമായി ക്യാപിറ്റൽസ്

May 16, 2022

author:

ഡൽഹിയെ ബാറ്റിംഗിനയച്ച് ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ്, രണ്ട് മാറ്റവുമായി ക്യാപിറ്റൽസ്

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ്. രണ്ട് മാറ്റങ്ങളുമായി റിഷഭ് പന്ത് ഇങ്ങുമ്പോൾ പഞ്ചാബ് നിരയിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ടീം ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നതെന്ന് നായകൻ മായങ്ക് അഗർവാൾ വ്യക്തമാക്കി.

ചേതൻ സക്കറിയയ്ക്ക് പകരം പരിക്ക് ഭേദമായി എത്തുന്ന ഖലീൽ അഹമ്മദും കെഎസ് ഭാരതിന് സർഫറാസ് ഖാനുമാണ് ഡൽഹി നിരയിൽ ഇടംപിടിച്ചിരിക്കുന്നത്. ജയമല്ലാതെ വെറൊന്നും ആദ്യ നാലിൽ ഇടംപിടിക്കാൻ പോരാത്ത ഡൽഹി ക്യാപിറ്റല്‍സും പഞ്ചാബ് കിംഗ്‌സുമാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഇന്നു തോറ്റു മടങ്ങേണ്ടി വന്നാൽ ഏതുടീമിനായാലും പ്ലേഓഫ് സാധ്യതകൾ മങ്ങും.

ടീം

ഡൽഹി ക്യാപിറ്റൽസ്: ഡേവിഡ് വാർണർ, സർഫറാസ് ഖാൻ, മിച്ചൽ മാർഷ്, റിഷഭ് പന്ത്, ലളിത് യാദവ്, റോവ്മാൻ പവൽ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ആൻറിച്ച് നോർട്ട്ജെ, ഖലീൽ അഹമ്മദ്

പഞ്ചാബ് കിംഗ്‌സ്: ജോണി ബെയർസ്റ്റോ, ശിഖർ ധവാൻ, ഭാനുക രാജപക്‌സെ, ലിയാം ലിവിംഗ്‌സ്റ്റൺ, മായങ്ക് അഗർവാൾ, ജിതേഷ് ശർമ്മ, ഹർപ്രീത് ബ്രാർ, റിഷി ധവാൻ, കാഗിസോ റബാഡ, രാഹുൽ ചാഹർ, അർഷ്ദീപ് സിംഗ്

Leave a comment