Cricket IPL IPL-Team Top News

ഹൈദരാബാദിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് കൊൽക്കത്ത, രണ്ട് ടീമിലും മാറ്റങ്ങൾ

May 14, 2022

author:

ഹൈദരാബാദിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് കൊൽക്കത്ത, രണ്ട് ടീമിലും മാറ്റങ്ങൾ

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടീമിൽ രണ്ടു മാറ്റങ്ങളുമായി കെകെആർ എത്തുമ്പോൾ സൺറൈസേഴ്‌സിൽ മൂന്നുമാറ്റങ്ങളാണുള്ളത്. നിപരിക്കേറ്റ പാറ്റ് കമ്മിൻസിന് പകരം ഉമേഷ് യാദവും ഷെൽഡൻ ജാക്‌സണ് പകരം സാം ബില്ലിംഗ്‌സുമാണ് കൊൽക്കത്ത നിരയിൽ ഇടംപിടിച്ചിരിക്കുന്നത്.

അതേസമയം ടി നടരാജനും വാഷിംഗ്‌ടൺ സുന്ദറും മാർക്കോ ജാൻസനും കൊൽക്കത്തയ്ക്കെതിരായ ഹൈദരാബാദ് ടീമിൽ ഇടംപിടിച്ചു. പ്ലേഓഫിലെത്താൻ ഇരുടീമുകൾക്കും ജയം അനിവാര്യമായ അഗ്നിപരീക്ഷയ്‌ക്കാണ് ഇന്നത്തെ മത്സരം വേദിയാവുന്നത്.

ടീം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: വെങ്കിടേഷ് അയ്യർ, അജിങ്ക്യ രഹാനെ, നിതീഷ് റാണ, ശ്രേയസ് അയ്യർ, സാം ബില്ലിംഗ്‌സ്, റിങ്കു സിംഗ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ഉമേഷ് യാദവ്, ടിം സൗത്തി, വരുൺ ചക്രവർത്തി

സൺറൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശർമ, കെയ്ൻ വില്യംസൺ, രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രം, നിക്കോളാസ് പുരാൻ, ശശാങ്ക് സിംഗ്, വാഷിംഗ്ടൺ സുന്ദർ, മാർക്കോ ജാൻസൻ, ഭുവനേശ്വർ കുമാർ, ടി നടരാജൻ, ഉമ്രാൻ മാലിക്

Leave a comment