Cricket IPL IPL-Team Top News

പടിക്കൽ കലമുടച്ച് ബാംഗ്ലൂർ, പഞ്ചാബിന് പ്ലേ ഓഫ് പ്രതീക്ഷകള്‍

May 14, 2022

author:

പടിക്കൽ കലമുടച്ച് ബാംഗ്ലൂർ, പഞ്ചാബിന് പ്ലേ ഓഫ് പ്രതീക്ഷകള്‍

ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി പഞ്ചാബ് കിങ്സ്. ഇന്നത്തെ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 54 റണ്‍സിന് പരാജയപ്പെടുത്തിയാണ് മായങ്ക് അഗർവാളും സംഘവും പ്രതീക്ഷ നിലനിർത്തിയത്. അതേസമയം പടിക്കൽ കലമുടച്ച അവസ്ഥയായി ആർസിബിക്ക്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് ബാംഗ്ലൂരിന് എതിരെ ഉയർന്നത്. മറുപടി ബാറ്റിംഗില്‍ ബാംഗ്ലൂരിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനാണ് സാധിച്ചത്. വിജയ റൺമല തേടിയിറങ്ങിയ ആർസിബിക്ക് പവഡ പ്ലേയിൽ തന്നെ നഷ്ടങ്ങൾ സംഭവിച്ചു.

പ്ലേയില്‍ തന്നെ ബാംഗ്ലൂരിന് വിരാട് കോലി (20), ഫാഫ് ഡു പ്ലെസിസ് (10), മഹിപാല്‍ ലോംറോണ്‍ (6) എന്നിവർ ഗ്യാലറിയിലെത്തി. ഒരറ്റത്ത് വിക്കറ്റുകൾ വീഴാൻ തുടങ്ങിയതോടെ ഗ്ലെന്‍ മാക്‌സ്‌വെൽ രക്ഷാപ്രവർത്തനം ഏറ്റെടുത്തു. 22 പന്തില്‍ 35 റൺസെടുത്ത് മാക്‌സ്‌വെല്ലും 11 റൺസെടുത്ത ദിനേശ് കാർത്തിക്കും പുറത്തായതോടെ ആർസിബി തോൽവി സമ്മതിച്ചു. ജയത്തോടെ പഞ്ചാബിന് 12 മത്സരങ്ങളില്‍ 12 പോയിന്റായി. ആറാം സ്ഥാനത്താണ് അവര്‍. ഒരു മത്സരം മാത്രം ശേഷിക്കുന്ന ബാംഗ്ലൂരിന് 14 പോയിന്റുണ്ട്.

Leave a comment