Cricket IPL IPL-Team Top News

നിർണായക മത്സരത്തിൽ ബാംഗ്ലൂരിന് ടോസ്, പഞ്ചാബ് കിങ്സിനെ ബാറ്റിംഗിനയച്ചു

May 13, 2022

author:

നിർണായക മത്സരത്തിൽ ബാംഗ്ലൂരിന് ടോസ്, പഞ്ചാബ് കിങ്സിനെ ബാറ്റിംഗിനയച്ചു

ഐപിഎല്ലിൽ നിർണായക മത്സരത്തിൽ ടോസ് നേടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ടോസ് നേടിയ നായകൻ ഫാഫ് ഡുപ്ലെസി പഞ്ചാബ് കിങ്സിനെ ബാറ്റിംഗിനയച്ചു. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഇറങ്ങിയ അതേ ടീമിനെ നിലനിർത്തി ആർസിബി ഇറങ്ങുമ്പോൾ ഒരു മാറ്റവുമായാണ് പഞ്ചാബ് കളിക്കാനിറങ്ങുക.

സന്ദീപ് ശര്‍മയ്ക്ക് പകരം ഹര്‍പ്രീത് ബ്രാര്‍ ടീമിലെത്തിയതാണ് പഞ്ചാബ് കിങ്സിലെ മാറ്റം. രണ്ട് കളിയും ജയിച്ചാല്‍ ആര്‍സിബിക്ക് അവസാന നാലില്‍ സ്ഥാനമുറപ്പിക്കാം. ഇനിയുള്ള മത്സരങ്ങൾ ജയിച്ചാൽ മാത്രമേ മായങ്ക് അഗർവാളിനും കൂട്ടർക്കും പ്ലേഓഫിലെത്താനാവൂ.

ടീം

പഞ്ചാബ് കിങ്സ്: ജോണി ബെയർസ്റ്റോ, ശിഖർ ധവാൻ, ഭാനുക രാജപക്‌സെ, മായങ്ക് അഗർവാൾ, ജിതേഷ് ശർമ്മ, ലിയാം ലിവിംഗ്‌സ്റ്റൺ, ഋഷി ധവാൻ, കാഗിസോ റബാഡ, രാഹുൽ ചാഹർ, ഹർപ്രീത് ബ്രാർ, അർഷ്ദീപ് സിംഗ്

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, രജത് പഠീദാർ, ഗ്ലെൻ മാക്‌സ്‌വെൽ, ദിനേശ് കാർത്തിക്, മഹിപാൽ ലോംറോർ, ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ജോഷ് ഹേസൽവുഡ്

Leave a comment

Your email address will not be published. Required fields are marked *