” റൊണാള്‍ഡോയും കോഹ്ലിയും ഒരേ തോണിയിലെ യാത്രക്കാര്‍ ” – കെവിന് പീറ്റേഴ്സൺ
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) ബാറ്റ്സ്മാൻ വിരാട് കോഹ്ലിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ഉപമിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ.വിജയത്തിനോടുള്ള ദാഹം ആണ് ഇരുവരേയും മികച്ചത് ആക്കുന്നത് എന്നാണ് കെവിന് പറയുന്നത്.ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2022 ലെ മോശം തുടക്കത്തിന് ശേഷം, ഏപ്രിൽ 30 ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ ഹാഫ് സെഞ്ച്വറി കണ്ടെത്താന്‍ കോഹ്ലിക്ക് ആയി.

“റൊണാള്‍ഡോ കോഹ്ലി എന്നത് വിവിധ ബ്രാന്‍ഡുകള്‍ ആണ്.ഫുട്ബോളില്‍ റൊണാള്‍ഡോ എങ്ങനെ തന്റെ അധികാരം സ്ഥാപിക്കുന്നുവോ അത് തന്നെ ആണ് കോഹ്ലിയും ചെയ്യുന്നത്. രണ്ടു പേരും അവരുടെ കളിയില്‍ മികച്ച പ്രകടനം മൂലം പേര് നേടിയവര്‍ ആണ്.”സ്റ്റാർ സ്പോർട്സിനോട് പീറ്റേഴ്സൺ പറഞ്ഞു.