Cricket IPL IPL-Team Top News

ചെന്നൈ സൂപ്പർ കിങ്‌സിന്റെ നായകസ്ഥാനം ധോണിക്ക് തിരികെ നൽകി ജഡേജ

April 30, 2022

author:

ചെന്നൈ സൂപ്പർ കിങ്‌സിന്റെ നായകസ്ഥാനം ധോണിക്ക് തിരികെ നൽകി ജഡേജ

ചെന്നൈ സൂപ്പർ കിങ്‌സിന്റെ നായകസ്ഥാനം എംഎസ് ധോണിക്ക് തിരികെ നൽകി രവീന്ദ്ര ജഡേജ. 2008 മുതൽ ടീമിനെ നയിച്ച ധോണി, ഈ സീസണിന് മുന്നോടിയായി ജഡേജയ്ക്ക് നേതൃത്വപരമായ റോൾ നൽകിയിരുന്നു. എന്നാൽ സീസണിൽ എട്ടു കളിയിൽ നിന്നും വെറും രണ്ട് ജയം മാത്രമാണ് താരത്തിന്റെ കീഴിൽ സിഎസ്കെയ്ക്ക് നേടാനായത്.

ഇതോടെ സീസണിൽ ശേഷിക്കുന്ന മത്സരങ്ങളിൽ ധോണിയാകും ചെന്നൈയെ നയിക്കുക. രവീന്ദ്ര ജഡേജ ക്യാപ്റ്റൻ സ്ഥാനം എംഎസ് ധോണിക്ക് തിരികെ നൽകിയതായി ചെന്നൈ സൂപ്പർ കിംഗ്‌സ് പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. ഈ സീസണിൽ ജഡേജയ്ക്ക് നായകസ്ഥാനം കൈമാറുന്നതിനെക്കുറിച്ച് കഴിഞ്ഞ വർഷം ഐപിഎൽ സമയത്ത് ധോണി തന്നോട് സംസാരിച്ചിരുന്നുവെന്ന് ഈ സീസണിന്റെ തുടക്കത്തിൽ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് വെളിപ്പെടുത്തിയിരുന്നു.

ജഡേജയുടെ കീഴിൽ സീസണിൽ മോശം തുടക്കമാണ് സിഎസ്‌ക അലട്ടുന്നത്. ഇതുവരെയുള്ള എട്ട് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രം വിജയിച്ച ചെന്നൈയ്ക്ക് പ്ലേ ഓഫ് സാധ്യതകൾ വിദൂരമാണ്. നായക സ്ഥാനം ഏറ്റെടുത്തതിനെ തുടർന്ന് ജഡേജയും ഫോമില്ലാതെ അലയുകയാണ്. 22.40 ശരാശരിയിൽ 112 റൺസ് മാത്രമാണ് താരം നേടിയത്. എട്ട് കളികളിൽ നിന്ന് 5 വിക്കറ്റ് മാത്രമാണ് ജഡേജയ്ക്ക് സ്വന്തമാക്കാനായത്.

Leave a comment