Cricket IPL IPL-Team Top News

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് ബാറ്റിംഗ്, രണ്ട് മാറ്റങ്ങളുമായി മുംബൈ

April 30, 2022

author:

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് ബാറ്റിംഗ്, രണ്ട് മാറ്റങ്ങളുമായി മുംബൈ

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ മുംബൈ ഇന്ത്യൻസ്. തുടർച്ചയായ എട്ടു തോൽവികൾക്കു ശേഷം സീസണിലെ ആദ്യ ജയം തേടിയിറങ്ങുന്ന മുംബൈ നിരയിൽ രണ്ട് മാറ്റങ്ങളാണുള്ളത്.

ഡെവാൾഡ് ബ്രെവിസിനും ജയ്ദേവ് ഉനദ്‌കട്ടിനും പകരമായി ടിം ഡേവിഡും കുമാർ കാർത്തികേയയും ടീമിലെത്തി. മറുവശത്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഇറങ്ങിയ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് രാജസ്ഥാൻ അണിനിരക്കുന്നത്.

രാജസ്ഥാൻ റോയൽസ്: ജോസ് ബട്ട്‌ലർ, ദേവ്ദത്ത് പടിക്കൽ, സഞ്ജു സാംസൺ, ഡാരിൽ മിച്ചൽ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, റിയാൻ പരാഗ്, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, പ്രസിദ് കൃഷ്ണ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് സെൻ

മുംബൈ ഇന്ത്യൻസ്: ഇഷാൻ കിഷൻ, രോഹിത് ശർമ്മ, ടിം ഡേവിഡ്, സൂര്യകുമാർ യാദവ്, തിലക് വർമ്മ, കീറോൺ പൊള്ളാർഡ്, ഹൃത്വിക് ഷോക്കീൻ, ഡാനിയൽ സാംസ്, ജസ്പ്രീത് ബുംറ, കുമാർ കാർത്തികേയ, റിലേ മെറിഡിത്ത്

Leave a comment