European Football Foot Ball Top News

പ്രീമിയർ ലീഗ് കിരീടപോരാട്ടത്തിൽ മുന്നിലോടി ചെമ്പട, ന്യൂകാസിലിനെതിരെ ജയം

April 30, 2022

author:

പ്രീമിയർ ലീഗ് കിരീടപോരാട്ടത്തിൽ മുന്നിലോടി ചെമ്പട, ന്യൂകാസിലിനെതിരെ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗി കിരീട പോരാട്ടം കടുപ്പിച്ച് യുർഗൻ ക്ലോപ്പിന്റെ ചെമ്പട. ഇന്നു നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ലിവർപൂൾ പോയിന്റ് പട്ടികയിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ഒന്നാമത് എത്തിയത്.

കളിയുടെ ആദ്യ പകുതിയിൽ 19-ാം മിനിറ്റിൽ നാബി കെയിറ്റ നേടിയ ഗോളിലാണ് ലിവർപൂൾ മുന്നിലെത്തിയത്. ഇന്നത്തെ കളിയിൽ ക്ലോപ്പിന്റെ ടീമിന് പന്തടക്കത്തിലും ഷോട്ടുകൾ ഉതിർക്കുന്നതിലും സമ്പൂർണ ആധിപത്യമാണുണ്ടായിരുന്നത്. കളിയിൽ പത്ത് ഷോട്ട് ഓൺ ടാർഗെറ്റുകളാണ് ലിവർപൂൾ ഉതിർത്തത്. മറുവശത്ത് ന്യൂകാസിലാവട്ടെ വെറും രണ്ട് ഷോട്ടുകൾ മാത്രമാണ് ലിവർപൂൾ ഗോൾ കീപ്പർ അലിസണിന്റെ നേരെ തൊടുത്തത്.

ജയത്തോടെ 34 മത്സരങ്ങളിൽ നിന്നും 82 പോയിന്റുമായി ലിവർപൂൾ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 33 കളിയിൽ നിന്നും 80 പോയിന്റുണ്ട്. ഇന്ന് സിറ്റി ലീഡ്‌സ് യുണൈറ്റഡിനെതിരെ ജയിച്ചാൽ പട്ടികയിൽ വീണ്ടും ഒന്നാമതെത്താം.

Leave a comment