Cricket IPL IPL-Team Top News

ഗുജറാത്ത് ടൈറ്റൻസിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

April 30, 2022

author:

ഗുജറാത്ത് ടൈറ്റൻസിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ

ഐപിഎല്ലിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഗുജറാത്ത് ടൈറ്റൻസിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു. ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെ നായകൻ ഹാർദിക് പാണ്ഡ്യ ഇറങ്ങുമ്പോൾ ഒരു മാറ്റവുമായാകും ആർസിബി ഇന്ന് മൈതാനത്തിറങ്ങുക. സുയാഷ് പ്രഭുദേശായിക്ക് പകരം മഹിപാൽ ലോംറോറിനെ ടീമിലെത്തിച്ചതാണ് ബാംഗ്ലൂരിലെ മാറ്റം.

തുടർച്ചയായ മൂന്നാം തോൽവി ഒഴിവാക്കാൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ശ്രമിക്കുമ്പോൾ മറുവശത്ത് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിർത്താനായാകും ഗുജറാത്ത് ടൈറ്റൻസിന്റെ ശ്രമം.

ഇന്നത്തെ ടീം ഇങ്ങനെ;

ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, ഹാർദിക് പാണ്ഡ്യ, സായ് സുദർശൻ, ഡേവിഡ് മില്ലർ, രാഹുൽ ടെവാതിയ, റാഷിദ് ഖാൻ, പ്രദീപ് സാങ്‌വാൻ, അൽസാരി ജോസഫ്, ലോക്കി ഫെർഗൂസൺ, മുഹമ്മദ് ഷമി

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, രജത് പഠീദാർ, ഗ്ലെൻ മാക്‌സ്‌വെൽ, ദിനേശ് കാർത്തിക്, ഷഹബാസ് അഹമ്മദ്, മഹിപാൽ ലോംറോർ, വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ജോഷ് ഹേസൽവുഡ്

Leave a comment