Cricket Top News

തമിഴ്‌നാട് പ്രീമിയർ ലീഗിന്റെ ആറാം പതിപ്പിന് ജൂൺ 23-ന് തുടക്കമാവും

April 29, 2022

author:

തമിഴ്‌നാട് പ്രീമിയർ ലീഗിന്റെ ആറാം പതിപ്പിന് ജൂൺ 23-ന് തുടക്കമാവും

തമിഴ്‌നാട് പ്രീമിയർ ലീഗിന്റെ (ടിഎൻപിഎൽ) ആറാം പതിപ്പ് ജൂൺ 23 മുതൽ ജൂലൈ 31 വരെ നടക്കും. ടൂർണമെന്റിൽ നാല് പ്ലേഓഫ് ഗെയിമുകൾക്കൊപ്പം 28 ലീഗ് മത്സരങ്ങളാണ് അരങ്ങേറുക. റൗണ്ട് റോബിൻ ഫോർമാറ്റിൽ എട്ട് ടീമുകൾ പങ്കെടുക്കും. അതിൽ ഓരോ ടീമിനും ഏഴ് മത്സരങ്ങൾ കളിക്കാം.

പോയിന്റ് ടേബിളിലെ ആദ്യ നാല് ടീമുകൾ സ്വയമേവ പ്ലേ ഓഫിലേക്ക് യോഗ്യത നേടുകയും ചെയ്യും. ചെപ്പോക്ക് സൂപ്പർ ഗില്ലീസാണ് മുൻ പതിപ്പിലെ ചാമ്പ്യന്മാർ. ഇതുവരെ, ഐസിഎൽ തിരുനെൽവേലിയിലെ ശങ്കർ നഗർ ഗ്രൗണ്ട്, ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയം, ദിണ്ടിഗലിലെ എൻപിആർ ക്രിക്കറ്റ് കോളേജ് ഗ്രൗണ്ട് എന്നിങ്ങനെ മൂന്ന് വേദികളിൽ മാത്രമാണ് ടിഎൻപിഎൽ മത്സരങ്ങൾ നടന്നത്.

എന്നാൽ ഇത്തവണത്തെ എഡിഷനിൽ രണ്ട് പുതിയ വേദികൾ കൂടിയുണ്ടാവും. അതിൽ കോയമ്പത്തൂരിലെ എസ്എൻആർ കോളേജ് ഗ്രൗണ്ടും സേലത്തെ സേലം ക്രിക്കറ്റ് ഫൗണ്ടേഷനുമായിരിക്കും ഉൾപ്പെടുക. തിരുനെൽവേലിയിലെ ഐസിഎൽ ഗ്രൗണ്ടിൽ നെല്ലൈ റോയൽ കിംഗ്‌സിനെ ചെപ്പോക്ക് സൂപ്പർ ഗില്ലീസ് നേരിടുന്നതോടെയാണ് ടൂർണമെന്റിന് തുടക്കമാവുക.

സർക്കാർ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ടിഎൻപിഎല്ലിനായി ആരാധകരെ സ്റ്റേഡിയത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് താത്പര്യപ്പെടുന്നതെന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷൻ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുന്നതായിരിക്കും.

Leave a comment