Cricket IPL IPL-Team Top News

വിജയം തുടരാൻ ചെന്നൈ ഇന്ന് പഞ്ചാബ് കിങ്സിനെതിരെ

April 25, 2022

author:

വിജയം തുടരാൻ ചെന്നൈ ഇന്ന് പഞ്ചാബ് കിങ്സിനെതിരെ

ഐപിഎല്ലിൽ ഇന്നു നടക്കുന്ന മത്സരത്തിൽ പഞ്ചാബ് കിങ്സ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. അവസാന കളിയിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് രവീന്ദ്ര ജഡേജയുടെ നേതൃത്വത്തിലുള്ള സിഎസ്കെ ഇന്ന് മൈതാനത്തിറങ്ങുക.

എതിരാളികളായ പഞ്ചാബിനും അത്ര മികച്ച സീസണല്ല ഇത്. 7 കളിയിൽ നിന്നും മൂന്ന് ജയം മാത്രം സ്വന്തമായുള്ള മായങ്ക് അഗർവാളിന്റെ ടീം ആരു പോയിന്റുമായി എട്ടാം സ്ഥാനത്താണ് നിലവിൽ. ഈ സീസണിന്റെ തുടക്കത്തിൽ ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോൾ ലിയാം ലിവിംഗ്സ്റ്റണിന്റെ ഓൾറൗണ്ട് മികവിൽ പഞ്ചാബ് ജയിച്ചുകയറുകയായിരുന്നു.

അവസരത്തിനൊത്ത് ഉയരാൻ താരങ്ങൾക്ക് സാധിക്കാതെ പോവുന്നതാണ് പഞ്ചാബ് കിങ്സിനെ നിരാശരാക്കുന്നത്. മറുവശത്ത് ചെന്നൈയുടെ കാര്യവും അങ്ങനെയാണെങ്കിലും താരമൂല്യവും പേപ്പറിൽ കരുത്തും സിഎസ്കെയ്ക്കാണ്. പോയ മത്സരത്തിൽ വിന്റേജ് ധോണിയെ കാണാനായതും ടീമിന്റെ ആത്മവിശ്വാസം ഉയർത്തുന്ന കാര്യമാണ്.

ഓപ്പണിംഗിൽ ഗെയ്‌ക്‌വാദും ഉത്തപ്പയും തിളങ്ങിയാൽ ചെന്നൈയ്ക്ക് ഗുണമാവും. പഞ്ചാബിനെതിരെ ജയിച്ചാൽ ആറു പോയിന്റുമായി പട്ടികയിൽ നില മെച്ചപ്പെടുത്താൻ സൂപ്പർ കിങ്സിനാവും. വൈകിട്ട് 7.30നാണ് മത്സരം.

Leave a comment