Cricket IPL IPL-Team Top News

തമ്മിൽ ഭേദം തൊമ്മനാര്? ഇന്നറിയാം

April 21, 2022

author:

തമ്മിൽ ഭേദം തൊമ്മനാര്? ഇന്നറിയാം

IPL ലെ എൽ ക്ലാസ്സിക്കോ എന്നറിയപ്പെടുന്ന മത്സരമാണ് മുംബൈ ചെന്നൈ മത്സരം.ആരാധകർ ഏറെ ആവേശത്തോടെ ഉറ്റുനോക്കുന്ന മത്സരം വൈകിട്ട് 7 30ന് ആണ് ആരംഭിക്കുന്നത്.ടൂർണ്ണമെൻറിൽ കളിച്ച 6 കളികളിലും പരാജയപ്പെട്ടാണ് മുംബൈ ഇന്ന് കളത്തിലിറങ്ങുന്നത്.ചെന്നൈക്കാകട്ടെ ഒരു വിജയത്തിന്റെ ക്രെഡിറ്റ് മാത്രമാണ് സ്വന്തമായുള്ളത്.ആറു കളികളും പരാജയപ്പെട്ട മുംബൈയുടെ പ്ലേഓഫ് സാധ്യതകൾ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്.എന്നാലും ഈ എൽക്ലാസിക്കോ വിജയിച്ച് മുഖം രക്ഷിക്കാനാകും മുംബൈയുടെ ശ്രമം.ചെന്നൈ ക്കും ഈ കളി നിർണായകമാണ്.ഈ മത്സരത്തിലെ പരാജയം അവർക്കും പുറത്തേക്കുള്ള വഴി തുറക്കും.അഞ്ച് തവണ തിടമ്പേറ്റിയ മുംബൈയും നാല് തവണ തിടമ്പേറ്റിയ ചെന്നൈയും നേർക്കുനേർ പോരാട്ടത്തിന് വരുമ്പോൾ കളിക്കളത്തിൽ തീപാറും എന്നത് ഉറപ്പാണ്അതോടൊപ്പം  ടൂർണമെന്റിലെ പോയിന്റ് ടേബിളിലെ ഏറ്റവും താഴെ തട്ട് ആർക്ക് അവകാശപ്പെട്ടതാണെന്നും ഇന്ന് തീരുമാനിക്കപ്പെടും

Leave a comment

Your email address will not be published. Required fields are marked *