European Football Foot Ball Top News Uncategorised

” എഫ്എ കപ്പ് തോൽവി മാൻ സിറ്റിയുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്ക് കൊട്ടം വരുത്തിയിട്ടില്ല “

April 18, 2022

” എഫ്എ കപ്പ് തോൽവി മാൻ സിറ്റിയുടെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്ക് കൊട്ടം വരുത്തിയിട്ടില്ല “

മാഞ്ചസ്റ്റർ സിറ്റിയുടെ എഫ്‌എ കപ്പ് സെമി ഫൈനൽ തോൽവി പ്രീമിയർ ലീഗിനും ചാമ്പ്യൻസ് ലീഗിനും വേണ്ടിയുള്ള ടീമിന്‍റെ പോരാട്ടത്തെ ബാധിക്കില്ല എന്ന് ജാക്ക് ഗ്രീലിഷ് ഉറപ്പുനൽകുന്നു. ശനിയാഴ്ച വെംബ്ലിയിൽ നടന്ന ആവേശകരമായ സെമിയിൽ ലിവര്‍പൂളിനോട് രണ്ടിനെതിരെ മൂന്നു ഗോളിന് ആണ് സിറ്റി പരാജയം ഏറ്റുവാങ്ങിയത്.

“ലോകത്ത് വേറെ ഏതു ടീമിനും ഇല്ലാത്ത കഴിവും ഇച്ചാശക്തിയും ഉള്ള താരങ്ങള്‍ ആണ് സിറ്റി ഡ്രസ്സിംഗ് റൂമില്‍ ഉള്ളത്.ഞങ്ങള്‍ ഓരോ ലീഗുകളില്‍ നടത്തുന്ന പ്രകടനം തന്നെ ആണ് ഇതിനുള്ള തെളിവുകള്‍.എവിടെ വീണുവോ അവിടെ നിന്ന് എണീറ്റ് പിന്നെയും പോരാടണം.അതിനുള്ള വീര്യം ഇപ്പോഴും ഞങ്ങള്‍ക്ക് നന്നേ ഉണ്ട്.”ഇംഗ്ലീഷ് താരം കൂടിയായ ഗ്രീലിഷ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment