Cricket IPL IPL-Team Top News

മൂക്കറ്റം മുങ്ങിത്താണു മുംബൈ,പരാജയ കാരണങ്ങൾ ഇതാ……

April 17, 2022

author:

മൂക്കറ്റം മുങ്ങിത്താണു മുംബൈ,പരാജയ കാരണങ്ങൾ ഇതാ……

ലക്നൗവിനോടും പരാജയപ്പെട്ടതോടെ തുടർച്ചയായ ആറാം മത്സരത്തിലാണ് ഈ സീസണിൽ മുംബൈ പരാജയത്തിന്റെ കൈപ്പുനീർ രുചിക്കുന്നത്. IPL ലെ ഏറ്റവും സക്സസ് ഫുൾ ആയ ടീമായ മുംബൈക്ക് ഈ സീസണിൽ എവിടെയാണ് പിഴച്ചത് എന്ന് പരിശോധിച്ചു നോക്കാം.

മെഗാ താരലേലം കഴിഞ്ഞതോടുകൂടി ടീമിൻറെ സ്ട്രക്ചർ ആകെ മാറിമറിഞ്ഞ താണ് മുംബൈയെ കുഴക്കുന്നത്.
കൂടാതെ അതെ ഏറെ വിശ്വസിച്ചു കൂടെ കൂട്ടിയവർ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതും മുംബൈയ്ക്ക് വിനയാകുന്നു.15 കോടി രൂപയുടെ ഇഷാൻ കിഷനും ക്യാപ്റ്റൻ രോഹിത് ശർമയും നനഞ്ഞ പടക്കങ്ങൾ ആകുന്നത് ചെറിയ തലവേദന അല്ല മുംബൈയ്ക്ക് സൃഷ്ടിക്കുന്നത്.ഓൾറൗണ്ടറായ പൊള്ളാർഡ് പഴയകാല പ്രതാപത്തിൻറെ നിഴൽ മാത്രമായി ഒതുങ്ങിപ്പോകുന്നു.ഹാർദിക് പാണ്ഡ്യയെ പോലെ ഒരു ഇന്ത്യൻ ഓൾറൗണ്ടറുടെ അഭാവം മുംബൈ നിരയിൽ നിഴലിക്കുന്നുണ്ട്.പിന്നീട് എടുത്തുപറയേണ്ടത് ബൗളിംഗ് ഡിപ്പാർട്ട്മെൻറ് ആണ് .Bumrah എന്ന ഒറ്റ സൂര്യ ചുറ്റിയാണ് മുംബൈ ബൗളിംഗ് കറങ്ങുന്നത്.ഈ വർഷം കളത്തിലിറങ്ങിയ മലയാളി താരം ബേസിൽ തമ്പി,താൻ നല്ലൊരു ചെണ്ട ആണെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.സ്പിന്നർ ആയ മുരുകൻ അശ്വിനും കാര്യമായി ഒന്നും ചെയ്യാൻ കഴിയുന്നില്ല.അവസാനം വെസ്റ്റിൻഡീസ് താരം ഫാബിയൻ അലനെ ഇറക്കി പരീക്ഷിച്ചെങ്കിലും തിരക്കഥയിൽ മാറ്റമൊന്നും വരുത്താൻ അദ്ദേഹത്തിനും സാധിച്ചില്ല. ഈ ഇരുട്ടിനിടയിലെ ചെറിയ വെളിച്ചമായി മുംബൈയ്ക്ക് കാണാൻ സാധിക്കുന്നത് ബേബി AB എന്നറിയപ്പെടുന്ന ഡെവാൾഡ് ബ്രെവിസിന്റെ പ്രകടനമാണ്.പക്ഷേ അദ്ദേഹത്തിനും നല്ല തുടക്കങ്ങളെ വലിയ ഇന്നിംഗ്സുകൾ ആക്കി മാറ്റാൻ കഴിയാത്തത് മുംബൈയ്ക്ക് തിരിച്ചടിയാകുന്നു.ചുരുക്കത്തിൽ മടിശ്ശീലയിലെ കനത്തിൽ അല്ല കാര്യം എന്നത് വ്യക്തം.കാരണം ഏറ്റവും മികച്ച കോച്ചിംഗ് സ്റ്റാഫ് മുംബൈ ടീമിൽ ആണുള്ളത്.മെൻറർ ആയി സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ ഫീൽഡിംഗ് കോച്ചായി റോബിൻ സിംഗ്ബൗളിങ് കോച്ച് ആയി ന്യൂസിലാൻഡിന്റെ ഇതിഹാസ ഫാസ്റ്റ് ബോളർ ഷെയ്ൻ ബോണ്ട് .ഇതിൽ പരം എന്ത് സപ്പോർട്ടാണ് ഒരു ടീം മാനേജ്മെൻറ് നൽകുക.മുംബൈയെ രക്ഷിക്കാൻ ഇനി സാക്ഷാൽ ദൈവപുത്രൻ കളത്തിലിറങ്ങുമോ?.ഇനി അത് മാത്രമാണ് മുംബൈയ്ക്ക് ഉള്ള പോംവഴി.

ലേഖകൻ തമാശയായിട്ടാണ് ഇത് പറഞ്ഞെങ്കിലും മുംബൈ ചിലപ്പോൾ അതും പരീക്ഷിച്ചു എന്ന് വരാം.കാരണം അതാണ് ഇപ്പോഴത്തെ അവരുടെ അവസ്ഥ

Leave a comment