Cricket IPL Top News

ഷാ ഷോയിൽ ഡി കോക്ക് നായകൻ

April 8, 2022

author:

ഷാ ഷോയിൽ ഡി കോക്ക് നായകൻ

പതിനഞ്ചാം ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ലക്നൗ സൂപ്പർ ജയൻസിന് ആറുവിക്കറ്റിന്റെ മിന്നും ജയം.ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ലക്നൗവിന് തങ്ങളുടെ തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് പൃഥ്വി ഷാ ബാറ്റ് ചെയ്തത്.ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 67 റൺസിൽ 61 ഉം സ്കോൾ ചെയ്തത് ഷായാണ്.മറ്റുള്ള ബാറ്റ്സ്മാൻമാർ താളം കണ്ടെത്താൻ ബുദ്ധിമുട്ടായപ്പോൾ ഷാ അനായാസം ഗ്രൗണ്ടിന് നാല് ഭാഗത്തേക്കും പന്ത് അടിച്ചു പറത്തി.നാല് ഓവറിൽ കേവലം 22 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയ് ആണ് ഡൽഹി ക്യാപിറ്റൽസിനെ മികച്ച സ്കോറിൽ നിന്നും തടഞ്ഞുനിർത്തിയത്.എങ്കിലും ആ പിച്ചിൽ 149 റൺസ് ഒരു മികച്ച സ്കോർ ആയിരുന്നു.രണ്ടാമത് ബാറ്റ് ചെയ്ത ലക്നൗ, ഡി കോക്കിന്റെ കരുത്തിലാണ് മുന്നേറിയത്.തുടക്കത്തിൽ പതറിയെങ്കിലും പിന്നീട് തിരിച്ചടിച്ച ക്രുനാൽ പാണ്ഡ്യയുടെയും ആയുഷ് ബദോനിയുടെയും മികവിൽ 19.4 ഓവറിൽ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ലക്നൗ മറികടന്നു.ഇതിനിടയിൽ രണ്ട് നോബോൾ എറിഞ്ഞ ആൻറിച്ച് നോക്യയെ തുടർന്ന് പന്ത് എറിയുന്നതിൽ നിന്നും അമ്പയർമാർ വിലക്കിയത് ഡൽഹിക്ക് കനത്ത തിരിച്ചടിയായി. ഡി കോക്ക് ആണ്കളിയിലെ താരം

Leave a comment

Your email address will not be published. Required fields are marked *