European Football Foot Ball Top News

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനൽ മത്സരങ്ങൾക്ക് ഇന്നു തുടക്കം

April 5, 2022

author:

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനൽ മത്സരങ്ങൾക്ക് ഇന്നു തുടക്കം

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനൽ മത്സരങ്ങൾക്ക് ഇന്നു തുടക്കമാവും. ആദ്യ മത്സരം നിലവിലെ റണ്ണറപ്പേഴ്‌സായ മാഞ്ചസ്റ്റർ സിറ്റിയും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലാണ്. പോയ തവണ ലീഗ് നേടിയെങ്കിലും യുസിഎൽ കിരീടം ഫൈനലിൽ കൈവിട്ടു പോവുകയായിരുന്നു പെപ് ഗ്വാർഡിയോളയ്ക്കും സംഘത്തിനും.

ഇതാദ്യമായാണ് ഇരുടീമുകളും നേർക്കുനേർ വരുന്നതെങ്കിലും സൂപ്പർ പരിശീലകരായ പെപ് ഗ്വാർഡിയോളയും ഡീഗോ സിമിയോണിയും തമ്മിലുള്ള പോരാട്ടമാകും ആദ്യ പാദത്തിൽ ക്വാർട്ടറിൽ കാണാനാവുക. പരിക്കും സസ്പെൻഷനും ഇരു ടീമുകൾക്കും തിരിച്ചടിയാകും.

പരിക്കേറ്റ റൂബൻ ഡിയാസും സസ്പെൻഷനിലുള്ള കെയ്‌ലെ വാക്കറും മാൻ സിറ്റി നിരയിലുണ്ടാകില്ല. പരിക്ക് കാരണം സ്പാനിഷ് ടീമിൽ പ്രതിരോധ താരമായ ഹിമിനെസും ഉണ്ടാവില്ല. സസ്പെൻഷനിലുള്ള കരാസ്കോയും പുറത്തിരിക്കും.

രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂളും സംഘവും പോർച്ചുഗീസ് ടീമായ ബെൻഫിക്കയ്ക്കെതിരെയാണ് ഇറങ്ങുക. മുൻതൂക്കം ചെമ്പയ്ക്കാണെങ്കിലും ബെൻഫിക്കയെ പൂർണമായും എഴുതിത്തള്ളാനാവില്ല.

Leave a comment