Cricket IPL IPL-Team Top News

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോരാട്ടം

April 5, 2022

author:

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോരാട്ടം

ഐപിഎല്ലിൽ ഇന്ന് തുടര്‍ച്ചയായ മൂന്നാം ജയത്തിനായി രാജസ്ഥാൻ റോയൽസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. കടുത്ത പോരാട്ടം തന്നെയാകും ഇന്ന് വൈകിട്ട് ഏഴരയ്ക്ക് മുംബൈയിൽ അരങ്ങേറുക.

മൂന്നിൽ മൂന്നും ജയിച്ച് ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള സഞ്ജു സാംസണിന്‍റെ രാജസ്ഥാനെ കീഴടക്കാൻ ഫാഫ് ഡുപ്ലസിസിന്‍റെ ബാംഗ്ലൂരിന് അൽപം വിയർപ്പൊഴുക്കേണ്ടി വന്നേക്കാം. പതിവുപോലെ പ്രവചനങ്ങളിലൊന്നും കാര്യമില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ആർസിബി. പഞ്ചാബിനോട് തോറ്റ് തുടങ്ങിയ ബാംഗ്ലൂ‍ർ, കൊൽക്കത്തയെ മറികടന്ന് വിജയവഴിയിലെത്തിയിരുന്നു.

ബാറ്റിംഗിൽ ഫാഫ് ഡുപ്ലെസി, വിരാട് കോലി, ദിനേശ് കാർത്തിക് എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷകൾ മുഴുവൻ. വാനിന്ദു ഹസരംഗയുടെ ഓൾറൌണ്ട് മികവാണ് മറ്റൊരു ശക്തി. ഡേവിഡ് വില്ലിയും ഹർഷൽ പട്ടേലും മുഹമ്മദ് സിറാജുമൊക്കെ ബോളിംഗിൽ പരാജയമാണ്. അതിനുള്ള ഉത്തരം കണ്ടത്തേണ്ടത് ഡുപ്ലെസിയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. അതേസമയം ഗ്ലെൻ മാക്‌സ്‌വെൽ ടീമിലേക്ക് എത്തിയത് നേട്ടമാകും.

മറുവശത്ത് രാജസ്ഥാൻ ഉഗ്രൻ ഫോമിലാണ്. ബാറ്റിംഗിലും ബോളിംഗിലുമെല്ലാം ടീമിന്റെ ഒത്തൊരുമയാണ് കാണാനാവുന്നത്. ബട്‍ലറും സഞ്ജുവും ഹെറ്റ്മെയറും ദേവ്ദത്തുമെല്ലാം ബാറ്റിംഗിൽ ഫോമിലേക്ക് ഉയർന്നിട്ടുണ്ട്. ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്‌ണ, നവദീപ് സെയ്‌നി, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ എന്നിവരുൾപ്പെട്ട രാജസ്ഥാന്‍ ബൗളിംഗ് നിരയും സന്തുലിതമാണ്.

Leave a comment