Uncategorised

കൊമ്പന്റെ പാപ്പാൻ ഇവാൻ തന്നെ; 2025 വരെ കരാർ പുതുക്കി

April 4, 2022

author:

കൊമ്പന്റെ പാപ്പാൻ ഇവാൻ തന്നെ; 2025 വരെ കരാർ പുതുക്കി

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി ഇവാന്‍ വുകോമനോവിച്ച് തുടരും. നിലവിലെ കരാർ 2025 പുതുക്കിയ വിവരം ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഫീഷ്യൽ ആയി സ്ഥിരീകരിച്ചു. 2016 ന് ശേഷം തുടർച്ചയായി മോശം പ്രകടനം കാഴ്ച വെച്ച ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ സീസണില്‍ ഇവാന്റെ കീഴിൽ ഉജ്വല പ്രകടനത്തോടെ ഐഎസ്എല്‍ ഫൈനല്‍ വരെ എത്തിയിരുന്നു. എന്നാല്‍ ഫൈനലില്‍ പെനാൽറ്റി ഷൂട്ടൗട്ടിൽ ഹൈദരാബാദ് എഫ് സിയോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുക ആയിരുന്നു.

ഇവാന്‍ മുഖ്യപരിശീലകനായ ആദ്യ സീസണില്‍ ഒട്ടേറെ നേട്ടങ്ങൾ ക്ലബ്ബ് നേടി. പത്ത് മത്സരങ്ങളിലെ അപരാജിത കുതിപ്പിലൂടെ, ക്ലബ് ചരിത്രത്തിലാദ്യമായി കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഏറ്റവും മുന്നിലെത്തി. വുക്കോയ്ക്കു കീഴിൽ പല ഇന്ത്യന്‍ യുവ താരങ്ങളും അവരുടെ പ്രകടനം മെച്ചപ്പെടുത്തി. ബ്ലാസ്റ്റേഴ്സ് ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍, ഏറ്റവും കൂടുതല്‍ പോയിന്റുകള്‍, ഏറ്റവും കൂടുതല്‍ വിജയങ്ങള്‍, ഏറ്റവും കുറഞ്ഞ തോല്‍വികള്‍ തുടങ്ങിയ നേട്ടങ്ങൾ സ്വന്തമാക്കിയതും കഴിഞ്ഞ സീസണിൽ ഇവാൻ്റെ കീഴിലാണ്.

കഴിഞ്ഞ സീസൺ അവസാനം തന്നെ ഇവാന്‍ മുഖ്യ പരിശീലകനായി തുടരണമെന്ന ആവശ്യം ആരാധകര്‍ക്കിടയിൽ ശക്തമായിരുന്നു. ഇവാന്‍ തുടരുമെന്ന സൂചനകള്‍ ടീം അധികൃതര്‍ നല്‍കിയെങ്കിലും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരുന്നില്ല.

Leave a comment