Cricket IPL Top News

IPL ഇൽ അമ്പയർമാരുടെ സാലറി എത്ര?

April 1, 2022

author:

IPL ഇൽ അമ്പയർമാരുടെ സാലറി എത്ര?

ഐ പി എല്ലിൽ ഇത്തവണ അമ്പയർമാരെ സ്പോൺസർ ചെയ്തിരിക്കുന്നത് പേടിഎം ആണ്.മത്സരത്തിലെ ഗതിവിഗതികളെ കാര്യമായി സ്വാധീനിക്കുന്ന അമ്പയർമാരുടെ പ്രതിഫലം നമുക്കൊന്ന് നോക്കാം.

അമ്പയർമാരെ തന്നെ രണ്ട് വിഭാഗമായി തരം തിരിച്ചിരിക്കുന്നു എലൈറ്റ് പാനൽ അമ്പയർമാർ എന്നത് ഒരു വിഭാഗം, മറ്റേ വിഭാഗം അറിയപ്പെടുന്നത് ഡെവലപ്മെന്റ് അമ്പയർമാർ എന്നാണ്.ഇതിൽ എലൈറ്റ് പാനൽ അമ്പയർമാർക്ക് ഓരോ മത്സരത്തിലും ഏകദേശം രണ്ട് ലക്ഷം രൂപ പ്രതിഫലം ലഭിക്കുന്നു. ഇന്ത്യക്കാരനായ അമ്പയർ എസ് രവി ഇത്തരത്തിൽ  എലൈറ്റ് പാനൽ അമ്പയർക്ക്  ഉദാഹരണമാണ്.

ഡെവലപ്മെന്റ് അമ്പയർമാർക്ക് ഓരോ മത്സരത്തിലും ഏകദേശം 60,000 രൂപയാണ് പ്രതിഫലം.മലയാളിയായ അമ്പയർ അനന്തപത്മനാഭൻ ഇത്തരത്തിൽ ഡെവലപ്മെന്റ് പാനൽ അമ്പയർ ആണ്.ഇതുകൂടാതെ എല്ലാവർക്കും ടൂർണമെന്റിനു ഒടുവിൽ ഏകദേശം 7,50,000 രൂപ അധിക പ്രതിഫലമായി ലഭിക്കുന്നു . അതായത് ഐപിഎൽ കളിക്കാരുടെ മാത്രമല്ല, കളി നിയന്ത്രിക്കുന്നവരുടെയും കീശ നിറയ്ക്കും എന്ന് സാരം.

Leave a comment