Cricket IPL Top News

മഞ്ഞു പെയ്തപ്പോൾ മനം കുളിർന്ന് ലക്നൗ

April 1, 2022

author:

മഞ്ഞു പെയ്തപ്പോൾ മനം കുളിർന്ന് ലക്നൗ

ഏഴാം ഐപിഎൽ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനു ആറു വിക്കറ്റിന്റെ തകർപ്പൻ ജയം .ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത LSG കണക്ക് കൂട്ടിയതിനേക്കാൾ ഇരുപതോളം റൺസ് ചെന്നൈ കൂടുതൽ നേടിയിട്ടും LSG യെ വിജയത്തിലേക്ക് നയിച്ചത്, മഞ്ഞും,അതിനെത്തുടർന്നുണ്ടായ ചെന്നൈയുടെ ഫീൽഡിങ് പിഴവുകളും,  അതുപോലെതന്നെ ചെന്നൈക്ക് നിലവാരമുള്ള ഒരുമൂന്നാം സീമ റുടെ അഭാവവും ആണ്  .ക്യാപറ്റൻ ജഡേജക്കും മൊയീൻ അലിക്കും ഓവറുകൾ ബാക്കിയുണ്ടെങ്കിലും, മഞ്ഞിൽ നനഞ്ഞു കുതിർന്ന പിച്ചിൽ നിന്നും സ്പിന്നർമാർക് കൊയ്യാൻ ഒന്നും ഇല്ലെന്ന തിരിച്ചറിവിൽ പത്തൊൻപതാം ഓവർ എറിയാൻ ഏൽപിക്കപ്പെട്ടത് ശിവം ദുബെ യെ ആണ് .25 റൺസ് പിറന്ന ആ ഓവർ മത്സരത്തിന്റെ ഗതി നിശ്ചയിച്ചു. രണ്ടു ഓവറിൽ നിന്നും  34 റൺസ് എന്ന നിലയിൽ  പരാജയം തുറിച്ചു നോക്കിയ LSG യെ വിജയ വഴിയിലേക്ക് നയിച്ചത് ഈ ഓവറാണ്. കൂടാതെ അവസരത്തിനൊത്ത് ഉയർന്ന എവൻ ലുയിസ്, ആയുഷ് ബാദോണി, ക്വിന്റെൻ ഡികോക്ക് എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങും.കളി മുറുകിയപ്പോൾ പലപ്പോഴും എന്തുചെയ്യണമെന്ന് അറിയാതെ ഗ്രൗണ്ടിൽ ധോണിയെ ദയനീയമായി നോക്കുന്ന ജഡേജയെ കാണാമായിരുന്നു .തല മാറിയത് ചെന്നൈയുടെ തലവര മാറ്റുമോ എന്ന് കാത്തിരുന്നു കാണാം.

Leave a comment