Cricket IPL IPL-Team Top News

രണ്ടാം മത്സരത്തിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സിന് സന്തോഷ വാർത്ത, മൊയീൻ അലി ടീമിനൊപ്പം ചേർന്നു

March 28, 2022

author:

രണ്ടാം മത്സരത്തിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സിന് സന്തോഷ വാർത്ത, മൊയീൻ അലി ടീമിനൊപ്പം ചേർന്നു

ഐപിഎല്ലില്‍ രണ്ടാം മത്സരത്തിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സിന് സന്തോഷ വാർത്ത. ക്വാറന്‍റീൻ പൂർത്തിയാക്കിയ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മൊയീൻ അലി തങ്ങളുടെ രണ്ടാം മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിനെയാണ് നേരിടുക.

വിസ പ്രശ്നങ്ങളെ തുടർന്ന് ഇന്ത്യയിലെത്താൻ വൈകിയ മൊയീൻ അലിക്ക് മൂന്ന് ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീൻ കാരണം കൊൽക്കത്തയ്ക്കെതിരായ ആദ്യ മത്സരം നഷ്ടമാവുകയായിരുന്നു. പുതിയ നായകന്‍ രവീന്ദ്ര ജഡേജക്ക് കീവില്‍ ഇറങ്ങിയ മത്സരത്തിൽ ചെന്നൈ ആറ് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയിരുന്നു.

അലിക്കു പുറമെ ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ഡ്വെയ്ൻ പ്രിട്ടോറിയസും ക്വാറന്‍റീൻ പൂർത്തിയാക്കിയത് ചെന്നൈക്ക് ആശ്വാസമാണ്. ഐപിഎല്‍ താരലലേത്തിന് മുമ്പ് ചെന്നൈ ഏഴ് കോടി രൂപയ്ക്ക് ടീമിൽ നിലനിർത്തിയ താരമാണ് ഇംഗ്ലണ്ട് ഓൾറൗണ്ടറായ മൊയീന്‍ അലി. കൊൽക്കത്തയുടെ ബോളിംഗ് നിരയ്ക്കെതിരെ സിഎസ്കെയുടെ ബാറ്റ്സ്മാൻമാർക്ക് നിലയുറപ്പിക്കാനാവാതെപോയതാണ് തോൽവിയുടെ പ്രധാന കാരണം. അലി എത്തിയതോടെ പുതിയ നായകൻ രവീന്ദ്ര ജഡേജയ്ക്ക് ആശ്വസിക്കാം.

Leave a comment